ആവശ്യമായ ചേരുവകൾ
കാബേജ് 250 ഗ്രാം ചെറുതായി അരിഞ്ഞത്
വെളിച്ചെണ്ണ 2 ടീസ്‌പൂൺ
സവാള വലുത് ഒന്ന് നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി ചതച്ചത് 5 അല്ലി
മുളകുപൊടി രണ്ടര ടീസ്‌പൂൺ
മഞ്ഞൾപൊടി കാൽ ടീസ്‌പൂൺ
മല്ലിയില, ഉപ്പ് ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചതച്ച വെളുത്തുള്ളി ഇട്ടു വഴറ്റി ഗോൾഡൻ കളറാകുമ്പോൾ അരിഞ്ഞുവച്ച സവാള കൂടി ചേർത്തു വഴറ്റി അതിലേക്കു കാബേജ് അരിഞ്ഞതും ഉപ്പും ഇട്ട് ഇളക്കി യോജിപ്പിച്ച് 5 മിനിറ്റ് അടച്ചു വച്ചു വേവിക്കുക. മൂടി തുറന്ന് മഞ്ഞൾപൊടിയും മുളകു പൊടിയും ആവശ്യമെങ്കിൽ ഒരു നുള്ള് ഗരം മസാലപ്പൊടിയും ചേർത്ത് ഒന്നുകൂടി വഴറ്റി മല്ലിയിലയും ചേർത്തു വാങ്ങി ഉപയോഗിക്കാം.
Read also: ഒരു വെറൈറ്റി മിൽക്ക് ഷേക്ക്