പെരുമ്പാവൂർ: ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികരായ പിതാവും നഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു. എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിലാണ് ദാരുണാന്ത്യം. ഇന്നു രാവിലെ 7.45 ഓടെ പെരുമ്പാവൂർ – കാലടി റൂട്ടിൽ താന്നിപ്പുഴ പള്ളിപ്പടിക്കു സമീപമാണ് അപകടം. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ (52), നഴ്സിങ് വിദ്യാർഥിനിയായ മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്.
ബ്ലെസിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്. ഈ സമയത്ത് ടോറസ് ലോറിയും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിനു പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ബ്ലെസി സംഭവസ്ഥലത്തും എൽദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
ബ്ലെസിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും എൽദോയുടേത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് കൃഷി അസിസ്റ്റന്റാണ് എൽദോ.
Read also :കാട്ടാന ആക്രമണം: ബിജുവിന്റെ കുടുംബത്തിന് രണ്ടാം ഗഡുവും കൈമാറി