ആവശ്യമായ ചേരുവകൾ
വലിയ വഴുതനങ്ങ 2
ഗ്രാമ്പൂ 2
വെളുത്തുള്ളി അരിഞ്ഞത് 2
തഹിനി 2 ടേബിൾസ്പൂൺ
നാരങ്ങ നീര് 2 ടേബിൾസ്പൂൺ
ഒലിവ് ഓയിൽ 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഗാർണിഷിനുള്ള ഓപ്ഷനൽ:
അരിഞ്ഞ പാഴ്സല്ലി, കാപ്സികം, ജീരകം.
തയാറാക്കുന്ന വിധം
വഴുതനങ്ങകൾ ഒരു ബേക്കിങ് ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് ഓവനിൽ വെക്കുക. സെറ്റ് ചെയ്ത ചൂടായിക്കഴിഞ്ഞാൽ പുറത്തെടുത്ത് ചൂടാറാൻ അനുവദിക്കുക. ചെറുതായി തണുത്തുകഴിഞ്ഞാൽ വഴുതനങ്ങയുടെ തൊലികളയുക. ശേഷം കഴമ്പ് ഫുഡ് പ്രൊസസറിലേക്കോ ബ്ലെൻഡറിലേക്കോ മാറ്റി പേസ്റ്റ് രൂപത്തിലാക്കുക.
അരിഞ്ഞ വെളുത്തുള്ളി, തഹീനി, നാരങ്ങ നീര്, ഒലിവ് ഓയിൽ, ഉപ്പ് എന്നിവ വഴുതന പേസ്റ്റിൽ ചേർക്കുക. ഈ മിശ്രിതം ക്രീം പരുവത്തിൽ ആകുന്നതുവരെ നന്നായി ഇളക്കുക. വളരെ കട്ടിയുള്ളതാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് പാകത്തിലെത്തിക്കാം. ഇനി ഒരു സെർവിങ് ബൗളിലേക്ക് മാറ്റി ഒലിവ് ഓയിൽ, അരിഞ്ഞ കാപ്സികം, ഒലീവ് കായ, ജീരകം എന്നിവ ഉപയോഗിച്ച് ഗാർണിഷ് ചെയ്യുക. ടോസ്റ്റഡ് ബ്രഡ്, ഖുബൂസ്, റോസ്റ്റഡ് പൊട്ടറ്റോസ്റ്റിക് എന്നിവ ആസ്വദിച്ച് കഴിക്കാനായി രുചികരമായ ബാബ ഗനൂഷ് ഉപയോഗിക്കാം.
Read also: കഞ്ഞിക്കും ചോറിനും ഒപ്പം രുചിയോടെ കഴിക്കാം ഈ ചമ്മന്തി