രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് സി പി എം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ മണ്ഡലം പര്യടന പരിപാടി അരുവിപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ്.ആര്.പി. ജനാധിപത്യം അപകടാവസ്ഥയിലാണ് രാജ്യത്ത്.
അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനായി ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയ്ക്കാകെ മാതൃകയായി കേരളം മാറിക്കഴിഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇന്ത്യയില്‍ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്കിടയിലാണ് കേരളം ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതെന്നും എസ്.ആര്.പി.കൂട്ടിച്ചേര്‍ത്തു.
സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. കള്ളിക്കാട് ഗോപന് സ്വാഗതം പറഞ്ഞു. മന്ത്രി ജി.ആര്. അനില്‍, എം. വിജയകുമാര്‍, മാങ്കോട് രാധാകൃഷ്ണന് ,ഡി.കെ ശശി, ആനാവൂര്‍ മണികണ്Oന്, ടി. ശ്രീകുമാര്‍, വാഴിച്ചല്‍ ഗോപന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വീകരണങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി നന്ദി രേഖപ്പെടുത്തി.