ആവശ്യമായ ചേരുവകൾ
സ്ട്രോബെറി-10 എണ്ണം
ബനാന- 2 എണ്ണം
റോസ് സിറപ്പ്- 2 ടീ. സ്പൂൺ
പാൽ, പഞ്ചസാര -ആവശ്യത്തിന്
തയാറാക്കുന്ന വിധം
സ്ട്രോബെറി, ഫിലിപ്പിനോ പഴം, ആവശ്യത്തിന് നല്ല തണുത്ത പാൽ, പഞ്ചസാര ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. സെർവിങ് ഗ്ലാസിൽ ആദ്യം റോസ് സിറപ്പ് ഒരു ടീ സ്പൂൺ ഒഴിക്കുക. ശേഷം തയാറാക്കിവെച്ച സ്മൂത്തി ഒഴിച്ച് മുകളിൽ സ്ട്രോബെറി കൊണ്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം.
Read also: കഞ്ഞിക്കും ചോറിനും ഒപ്പം രുചിയോടെ കഴിക്കാം ഈ ചമ്മന്തി