ചിക്കൻ മാരിനേറ്റ് ചെയ്യാൻവേണ്ടി എല്ലില്ലാത്ത ചിക്കൻ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മുളകുപൊടിയും മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, കോൺഫ്ലവർ പൊടി, ആവശ്യത്തിന് ഉപ്പ്, ചെറുനാരങ്ങനീര് എന്നിവ ചേർത്ത് നല്ലവണ്ണം മാരിനേറ്റ് ചെയ്ത് ബട്ടർ ഫ്രൈ ചെയ്ത് എടുക്കുക.
മസാല തയാറാക്കാൻ
ബട്ടറും ഓയിലും കൂടി ആഡ് ചെയ്തു പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് അതിലേക്ക് രണ്ട് ടൊമാറ്റോ ബ്ലെൻഡ് ചെയ്തതും പേസ്റ്റ് ആക്കിയതും കെച്ചപ് കൂടി ആഡ് ചെയ്തു കുക്ക് ചെയ്തെടുക്കുക. അതിനുശേഷം മുളകുപൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഫ്രൈ ചെയ്ത ചിക്കനും കൂടി ആഡ് ചെയ്തു മിക്സ് ചെയ്യുക. കസ്തൂരി മേത്തിയും മല്ലിച്ചെപ്പും ഫ്രഷ് ക്രീം ആഡ് ചെയ്തു ഗ്യാസ് ഓഫ് ചെയ്യുക. മസാല റെഡിയായി.
ദോശ ബാറ്റർ
ഒരു കപ്പ് പാൽ, ഒരു കപ്പ് മൈദ, ഒരു മുട്ട, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്തെടുക്കുക. ചുട്ടെടുത്തതിനുശേഷം ഓരോ ദോശയുടെയും നടുവിലായി, തയാറാക്കിയ ബട്ടർ ചിക്കൻ മസാല ആഡ് ചെയ്യുക. നാല് സൈഡ് മടക്കി ഒരു ബോക്സ് രൂപത്തിൽ ആക്കുക. അതിനുശേഷം പാനിൽ ബട്ടർ ഇട്ടശേഷം ബോക്സ് രൂപത്തിലാക്കിയ ചിക്കൻ ക്രീപ്പ് ടോസ്റ്റ് ചെയ്യുക. ബട്ടർ ചിക്കൻ ക്രീപ്പ് റെഡി.
Read also: കഞ്ഞിക്കും ചോറിനും ഒപ്പം രുചിയോടെ കഴിക്കാം ഈ ചമ്മന്തി