ആവശ്യമായ ചേരുവകൾ
1 ആപ്പിള്‍ – 1
2 റോബസ്റ്റ പഴം – 1
3 മാങ്ങ -1
4 ഏത്തപ്പഴം – 1
5 മുന്തിരി (ബ്ലാക്ക്, ഗ്രീൻ )- 20
6 അനാർ – 1
7 കിവി -2
8 പിയർ -1
9 ഈന്തപ്പഴം – 5
10- ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി, പിസ്ത ഇവ നുറുക്കിയത് 50 ഗ്രാം
11- ഐസ്ക്രീം -മംഗോ, വാനില
ക്രീം ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
1 പാല് – ഒരു ലിറ്റര്‍
2 കസ്റ്റാര്‍ഡ് പൌഡര്‍ – 1 ടിൻ
3 പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
1- ഫ്രൂട്ട്സ് എല്ലാം ചെറിയ കഷ്ണങ്ങളാക്കി നുറുക്കി അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം തണുക്കാനായി ഫ്രിഡ്ജില്‍ വയ്ക്കുക.
2- പാലും പഞ്ചസാരയും കസ്റ്റാര്‍ഡ് പൗഡറും ചേര്‍ത്ത് നന്നായി ഇളക്കി ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഒഴിച്ച് അടുപ്പില്‍ വെച്ച് കുറുകിവരുന്നതുവരെ തിളപ്പിക്കുക. കുറുകിവരുമ്പോള്‍ വാങ്ങി െവച്ചശേഷം ചൂടാറുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.
3- ക്രീമിലേക്ക് ഫ്രൂട്ട്സ് മിക്സും ഐസ്ക്രീമും നട്സും ഇട്ടു കുറച്ച് ചെറീസും, റ്റൂട്ടി ഫ്രൂട്ടീസും മുകളിൽ വിതറി സെർവ് ചെയ്യാം.
Read also: ഇഫ്താറിന് ഒരു കിടിലൻ ഐറ്റം; ചീസി ആൻഡ് ക്രീമി ബട്ടർ ചിക്കൻ ക്രീപ്പ്