ആവശ്യമായ ചേരുവകൾ
*റവ /സൂചി – 1 കപ്പ്
*വെള്ളം – 1 കപ്പ്
*തൈര് – 1/3 കപ്പ്
*തേങ്ങചിരവിയത് – 1/3 കപ്പ്
*ബേക്കിങ് സോഡ – 1/4 ടീ സ്പൂൺ
*ക്യാപ്സിക്കം
*ഉള്ളി
*ഫ്രൈഡ് ചിക്കൻ
*ടൊമാറ്റോ സോസ്
*ഒറീഗാനോ
*മൊസറല്ല ചീസ്
തയാറാക്കുന്ന വിധം
ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിൽ റവ ഇടുക. വെള്ളം, തൈര്, തേങ്ങ എന്നിവ ഇട്ട് നല്ലപോലെ ബ്ലൻഡ് ചെയ്യുക. ഈ മിക്സ് ഒരു ബൗളിലേക്ക് മാറ്റിയതിന് ശേഷം അതിലേക്ക് ഉപ്പ്, ബാക്കിങ് സോഡ എന്നിവ ചേർക്കുക.
അതിനു ശേഷം ഒരു ഫ്രൈപാനിൽ ഈ മിശ്രിതം കട്ടിയുള്ള ദോശ രൂപത്തിൽ (ഇരു വശവും) ചുട്ടെടുക്കുക. ടൊമാറ്റോ സോസിൽ ഒറീഗാനോ ഇട്ട് മിക്സ് ചെയ്യുക. പിന്നീട് ഇത് ചുട്ടുവെച്ച ദോശയുടെ മുകളിൽ സ്പ്രെഡ് ചെയ്യുക.
ശേഷം മൊസറല്ല ചീസ് സ്പ്രെഡ് ചെയ്യുക. ശേഷം ഇതിന് മുകളിലേക്ക് ക്യാപ്സിക്കം, ഉള്ളി അരിഞ്ഞത്, ഫ്രൈ ചെയ്തു വച്ച ചിക്കൻ എന്നിവ സ്പ്രെഡ് ചെയ്തു കൊടുക്കുക. ചുട്ടെടുത്ത ദോശയുടെ മുകളിലുള്ള ഈ പ്രക്രിയ രണ്ടോ മൂന്നോ ലയറിൽ ആവശ്യാനുസരണം ഫിൽ ചെയ്തു കൊടുക്കുക. ഇതിന് മുകളിലുള്ള ചേരുവകൾ ഇളകി പോകാതിരിക്കാൻ സ്പാചുല (Spatula) കൊണ്ട് പ്രെസ്സ് ചെയ്യുന്നത് നന്നാവും. ചെറിയ ഫ്ളൈമിൽ ചീസ് മെൽട്ട് ചെയ്യാനുള്ള സമയം കൊടുക്കുക. റവ പിസ്സ തയ്യാർ.
Read also: ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും നോർത്ത് ഇന്ത്യയിലെയും പ്രശസ്തിയുള്ള ഖിച്ച്ഡി