ഓടിക്കൊണ്ടിരുന്ന കാറിനുനേരെ കാട്ടുപോത്തിന്റെ ആക്രമണം: തലനാരിഴക്ക് രക്ഷപെട്ട് യാത്രക്കാർ

ചക്കിട്ടപാറ: ഓടിക്കൊണ്ടിരിക്കുന്ന കാറിനു നേരെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രക്ഷപെട്ട് കാർ യാത്രികർ. പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർവയൽ മേഖലയിലാണ് സംഭവം. പേരാമ്പ്ര സ്വദേശിയായ അമ്മയും മകളും മരുതോങ്കരയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നേരിട്ടത്.

ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം. വാഹനയത്തിനു കേടുപാടുകൾ സംഭവിച്ചെങ്കിലും പരുക്കുകളില്ലാതെ യാത്രക്കാർ രക്ഷപെട്ടു. ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിനു മുകളിലേക്കാണ് കാട്ടുപോത്ത് വീണത്. ബോണറ്റ്, ലൈറ്റ് എന്നിവ തകർന്നു.

പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിൽനിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് സംഭവം. സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന മേഖലയാണിത്. കാട്ടുപോത്ത്, ആന, മാൻ, പന്നി ഉൾപ്പെടെ ഇറങ്ങാറുള്ള പ്രദേശത്ത് സുരക്ഷാ ആവശ്യങ്ങൾ കണക്കിലെടുത്ത് വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

Read also :ഒരു മണിക്കൂർ മുന്നേ വന്നിട്ടും പേരുവിളിച്ചില്ല: കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഉണ്ണിത്താന്‍