കൊച്ചി: വേദാന്ത ലിമിറ്റഡിന്‍റെ ഓഹരികളില്‍ കുതിപ്പ്. നിര്‍ദിഷ്ട വിഭജനം, ആഗോള ലോഹ വിലകളിലെ വര്‍ധന, കമ്പനിയിലെ ഡിലീവറേജിംഗ് നടപടികള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചത്തെ (ഏപ്രില്‍ 2) വ്യാപാരത്തില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 301.95 രൂപയിലെത്തി. എന്‍എസ്ഇയില്‍ വേദാന്തയുടെ ഓഹരി 4.5 ശതമാനത്തിലധികം ഉയര്‍ന്ന് 300.85 രൂപയിലാണ് ക്ലോസ് ചെയ്തത്. മാര്‍ച്ച് 26 മുതല്‍ ഓഹരിയില്‍ ഏകദേശം 10 ശതമാനം നേട്ടമാണ് കൈവരിച്ചത്.
ഒന്നിലധികം ഘടകങ്ങള്‍ കാരണം കുതിച്ചുയരുന്ന ആഗോള ലോഹ വിലയിലെ കരുത്തിന് അനുസൃതമായാണ് വേദാന്തയുടെ കുതിപ്പ് പ്രകടമായത്. ലോഹങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയായതിനാല്‍ ഇരുമ്പയിര്, സ്റ്റീല്‍, ചെമ്പ്, അലുമിനിയം എന്നിവയുടെ മുന്‍നിര ഉല്‍പ്പാദകനും വിതരണക്കാരുമായ വേദാന്ത ഉള്‍പ്പെടെയുള്ള ലോഹ ഓഹരികളില്‍ ശക്തമായ കുതിപ്പിന് കാരണമായി. കമ്പനിയുടെ ബിസിനസ് സാധ്യതകളുടെ മറ്റ് ലാഭത്തിന്‍റെയും പ്രതിഫലനമാണ് ഈ കുതിപ്പ്.
ഏപ്രില്‍ 2023 മുതല്‍ 2024 മാര്‍ച്ച് വരെ വേദാന്ത ഏകദേശം 5 ബില്യണ്‍ ഡോളര്‍ വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ അടുത്ത സാമ്പത്തിക വര്‍ഷം 6 ബില്യണ്‍ ഡോളറിന്‍റെ വരുമാനമാണ് ലക്ഷ്യമിട്ടിട്ടുണ്ട്. മുന്നോട്ടുള്ള വര്‍ഷം ഇത് 7-7.5 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും പദ്ധതിയുണ്ട്.
അതേസമയം അലുമിനിയം ഉള്‍പ്പെടെയുള്ള പ്രധാന ബിസിനസ്സുകളെ പ്രത്യേക ലിസ്റ്റ് ചെയ്ത കമ്പനികളാക്കി വിഭജിക്കാനും വിഭജിക്കപ്പെട്ട സ്ഥാപനങ്ങളിലുടനീളം കടം വകയിരുത്താനുമുള്ള ശ്രമത്തിലാണെന്ന് കമ്പനി വക്താവ് അറിയിച്ചു. 3 വര്‍ഷത്തില്‍ കടം 3 ബില്യണ്‍ ഡോളര്‍ കുറയ്ക്കാന്‍ കമ്പനി നേരത്തെ പദ്ധതിയിട്ടിരുന്നു.