ഇഫ്താറിന് രുചിക്കാൻ ചീസ് സമൂസ

ആവശ്യമായ ചേരുവകൾ

സ്വിറ്റ്​സ്​ സമൂസ ഷീറ്റ്​

ചീസ്​ ട്രയാങ്ക്​ൾസ്​: മൂന്നെണ്ണം

മൈദ: രണ്ട്​ ടേബ്​ൾ സ്​പൂൺ

ഓയിൽ: ഒരു ടേബ്​ൾ സ്​പൂൺ

ഷുഗർ സിറപ് ചേരുവകൾ

പഞ്ചസാര: അര കപ്പ്​

വെള്ളം: കാൽ കപ്പ്​

ഏലക്കായ പൊടി: ഒരു നുള്ള്​

തയാറാക്കുന്ന വിധം

സമൂസ ഷീറ്റിൽ ചീസ്​ നിറക്കണം. ഒരു ചീസ്​ ട്രയാങ്ക്​ൾ മൂന്ന്​ സമൂസക്ക്​ എന്ന അളവിൽ ചീസ്​ എടുത്ത്​ ഫിൽ ചെയ്​ത്​ മൈദ കൊണ്ട്​ ഒട്ടിക്കുക. ഒരു പാനിൽ ഒരു ടേബ്​ൾ സ്​പൂൺ ഓയിൽ ഒഴിച്ച്​ സമൂസ പാൻ ഫ്രൈ ചെയ്ത്​ അടക്കണം.

ഷുഗർ സിറപ്പ്​ ഉണ്ടാക്കാൻ ഒരു പാനിൽ വെള്ളവും പഞ്ചസാരയും നല്ലവണ്ണം തിളപ്പിക്കുക. തിക്ക്​ ആകുന്നത്​ വരെ ​തിളപ്പിച്ച ശേഷം ഏലക്കായ പൊടിയിട്ട്​ വാങ്ങി വെക്കുക. നേരത്തെ ഉണ്ടാക്കിയ സമൂസയുടെ മേലെ ഷുഗർ സിറപ്പ്​ ഒഴിച്ച്​ നട്​സ്​ ഇട്ട്​ അലങ്കരിച്ച്​ വിളമ്പാം.