മുംബൈ: ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവി പ്രഖ്യാപനത്തോടെ ഇന്ത്യയില്‍ വളര്‍ച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍ ബഹുവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.
ഉപഭോക്തൃ സേവനവും അനുഭവവും മെച്ചപ്പെടുത്താനും വില്‍പ്പന വര്‍ധിപ്പിക്കാനും ആരാധകരെ കൂട്ടാനും കമ്പനി നടപ്പിലാക്കിയ 360 ഡിഗ്രി ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ രംഗത്തിനും പ്ലാറ്റ്ഫോമുകള്‍ക്കും മാധ്യമങ്ങള്‍ക്കുമൊപ്പം ഉപഭോക്തൃ അനുഭവവും യാത്രയും മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തേണ്ടത്
അത്യന്താപേക്ഷിതമാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനീബ പറഞ്ഞു.
















