കൊതിയൂറും റവ-കാരറ്റ് കേസരി

ആ​വ​ശ്യ​മായാ ചേരുവകൾ

റ​വ -1 ക​പ്പ്

കാര​റ്റ് -ഒന്ന്​

അ​ണ്ടി​പ്പ​രി​പ്പ് -10 എ​ണ്ണം

പ​ഞ്ച​സാ​ര -ആ​വ​ശ്യ​ത്തി​ന്

വെ​ള്ളം – ആ​വ​ശ്യ​ത്തി​ന്

നെ​യ്യ് -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​ദ്യം ഒ​രു നോ​ണ്‍ സ്​റ്റിക്ക് പാ​നി​ല്‍ നെ​യ്യൊ​ഴി​ച്ച്​ റ​വ അ​തി​ലേ​ക്ക് ഇ​ട്ട് വ​റ​ുക്കു​ക. ചെ​റി​യ തീ​യി​ല്‍ വേ​ണം വ​റ​ുക്കാ​ന്‍. അ​തി​ലേ​ക്ക് പ​ഞ്ച​സാ​ര ചേ​ര്‍ക്കു​ക. ര​ണ്ടും കൂ​ടി മൂ​ത്തുവ​രു​മ്പോ​ള്‍ ഒ​രു കാ​ര​റ്റ് തൊ​ലിക​ള​ഞ്ഞ്​ വെ​ള്ളം ചേ​ര്‍ത്ത്​ ജ്യൂ​സ് ആ​ക്കി​യ​ത് ചേ​ര്‍ക്കു​ക (അ​രി​ച്ചു ചേ​ര്‍ക്കാം). ആ​വ​ശ്യ​മെ​ങ്കി​ല്‍ റ​വ വേ​കാ​ന്‍ കൂ​ടു​ത​ല്‍ വെ​ള്ളം ചേ​ര്‍ക്കു​ക. ന​ന്നാ​യി കു​റു​കിവ​രു​മ്പോ​ള്‍ അ​ണ്ടി​പ്പ​രി​പ്പ് ചേ​ര്‍ത്ത്​ ഇ​ള​ക്കി​ക്കൊ​ടു​ക്ക​ണം. പാ​നി​ല്‍നി​ന്നും വി​ട്ടുവ​രു​ന്ന പാ​കം ആ​കു​മ്പോ​ള്‍ തീ ​ഓ​ഫ് ചെ​യ്യാം. ശേ​ഷം ന​ന്നാ​യി ഇ​ള​ക്കിവെയ്ക്കാം. കൊ​തി​യൂ​റും കേ​സ​രി ത​യാര്‍.