ശരീരത്തിന് അത്യാവശ്യം വേണ്ട പോഷണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി.പ്രതിരോധശേഷിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു വൈറ്റമിനാണ് ഡി. അതുകൊണ്ടു തന്നെ വൈറസിനെ തടയാനും അണുബാധ പ്രതിരോധിക്കാനും റെസ്പിറേറ്ററി സിസ്റ്റം നന്നായി പ്രവൃത്തിക്കാനുമൊക്കെ വൈറ്റമിൻ കൂടിയേ തീരൂ. ശരീരത്തിലെ കാല്‍സ്യത്തിന്‍റെയും ഫോസ്ഫേറ്റിന്‍റെയും തോതിനെ നിയന്ത്രിക്കുന്ന വൈറ്റമിന്‍ ഡി എല്ലുകളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.
വൈറ്റമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ
സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. അതുപോലെ തന്നെ ചർമം വല്ലാതെ ഡ്രൈ ആകുക, ക്ഷീണം, അലസത, ഒട്ടും ആക്ടീവ് അല്ലാത്ത അവസ്ഥ, ഡിപ്രഷൻ, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും വൈറ്റമിൻ ഡി കുറയുമ്പോൾ സംഭവിക്കാം. പുരുഷന്മാരിൽ കൂടുതൽ കണ്ടു വരുന്നത് ഉറക്കപ്രശ്നങ്ങളും മൂഡ് സ്വിങ്സുമാണ്. കൂടാതെ ആങ്സൈറ്റി, ഡിപ്രഷൻ, എല്ലിനുണ്ടാകുന്ന വേദനകൾ, എല്ലുകൾ പെട്ടെന്ന് ഒടിയാനുള്ള സാധ്യത ഇതൊക്കെ വൈറ്റമിൻ ഡി കുറയുമ്പോൾ സംഭവിക്കാം. ഇങ്ങനെയുള്ള ലക്ഷണങ്ങൾ വരുമ്പോൾ പെട്ടെന്നുതന്നെ വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്യുക.
വൈറ്റമിന്‍ ഡി കുറയുന്നതിന്റെ കാരണം
സ്ട്രെസ്
അമിതവണ്ണം
കഴിക്കുന്ന ആഹാരത്തിൽ നിന്ന് അവർക്ക് കിട്ടേണ്ട ന്യൂട്രീഷൻ കിട്ടാതെ വരുക
ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തിന് ലഭിക്കാതെ വരുക
വിറ്റാമിൻ ഡി ലഭിക്കുന്ന ഭക്ഷണങ്ങൾ
കൂണ്‍ അഥവ മഷ്റൂം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. കൂണ്‍ ആഴ്ചയില്‍ രണ്ട് ദിവസം വരെയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. മുട്ടയില്‍ നിന്നും മറ്റ് വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ ഡിയും ലഭിക്കും. മുട്ടയുടെ മഞ്ഞയില്‍ നിന്നുമാണ് ഇവ ലഭിക്കുന്നത്. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്. മുട്ട ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
ഓറഞ്ച് ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്.
വിറ്റാമിന്‍ ഡി ലഭിക്കുന്ന മറ്റൊരു ഭക്ഷണമാണ് മത്സ്യം. പ്രത്യേകിച്ച് ‘സാൽമൺ’ മത്സ്യമാണ് വിറ്റാമിൻ ഡിയുടെ ഉറവിടം.