ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ആദ്യ 2 മത്സരങ്ങളിലെ പ്രകടനം കൊണ്ട് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് 21കാരനായ മായങ്ക് യാദവ്. കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലെത്തിയ മായങ്കിനു പരിക്ക് കാരണം പുറത്തു പോകേണ്ടി വന്നിരുന്നു. പകരക്കാരനായി അർപിത് ഗുലേറിയായിരുന്നു പിന്നെ ടീമിൽ എത്തിയത്.
ഐപിൽ ൽ അരങ്ങേറിയ ആദ്യ മത്സരത്തിൽ തന്നെ 3 വിക്കറ്റുകൾ വീഴ്ത്താൻ മായാങ്കിനായി.
രണ്ടാം മത്സരത്തിൽ റണ്ണൊഴുകുന്ന ചിന്നസ്വാമിയിലെ മായങ്കിന്റെ പ്രകടനം ഗംഭീരമായിരുന്നു. മാക്‌സ്‌വെൽ, കാമറൂൺ ഗ്രീൻ, രജത് പട്ടീദാർ എന്നിവരുടെ വിക്കറ്റുകൾ മായങ്ക് നേടിയതോടെ ആർസിബി യുടെ നട്ടെലൊടിഞ്ഞു. വിട്ടുകൊടുത്തതാകട്ടെ 3.50 ഇക്കോണമിയിൽ വെറും 14 റണ്ണുകൾ മാത്രം.
എന്നാൽ വിക്കറ്റ് നേട്ടങ്ങളല്ല പന്തുകളുടെ വേഗതയിലാണ് മായങ്ക് ശ്രദ്ധനേടുന്നത്. തുടര്‍ച്ചയായി മണിക്കൂറില്‍ 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ മായങ്കിന് സാധിക്കുന്നുണ്ട്. ഈ സീസണിലെ ഏറ്റവും വേഗതയേറിയ പത്തെറിഞ്ഞതും മായങ്ക് ആണ്. ഒറ്റ മത്സരത്തിൽ 150 കിലോമീറ്ററിലധികം വേഗത്തിലുള്ള ഒമ്പത് ഡെലിവറികൾ റിനയാനും മായങ്കിനായി.
ബ്രെറ്റ് ലീയും ഡെയ്ൽ സ്‌റ്റെയ്‌നും അടക്കം ഇതിഹാസ ഫാസ്റ്റ് ബൗളർമാരുടെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റാനും യുവ ഫാസ്റ്റ് ബൗളർക്കായി. ഈ പ്രകടനം തുടർന്നും കാഴ്ചവെക്കാനായാൽ ഇന്ത്യക്കായി കളിക്കുകയെന്ന സ്വപ്നം മായങ്കിനു വിദൂരമല്ല.