കുട്ടികളുടെ ഭക്ഷണം അമ്മമാര്‍ക്ക് എന്നും ടെന്‍ഷനുണ്ടാക്കുന്ന കാര്യമാണ്. എന്ത് ഭക്ഷണം കൊടുക്കണം, എത്ര അളവില്‍ കൊടുക്കണം തുടങ്ങിയവയെല്ലാം ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് മസ്തിഷ്കത്തിന്‍റെ ആരോഗ്യം, അതായത് ബുദ്ധിശക്തി. ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെ കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ കഴിയും.
കട്ടത്തൈര്
പാലിനെക്കാളും കുട്ടികളുടെ ആരോഗ്യത്തിനും ഉന്മേഷത്തിനും കൂടുതല്‍ ഗുണം ചെയ്യുക തൈരാണ്. കൂടാതെ തലച്ചോറിലെ മെമ്പ്രന്‍സസിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ആയാസരഹിതമാക്കാന്‍ ഇത് സഹായിക്കും. ബ്രെയിന്‍ ടിഷ്യൂസ്, ന്യൂറോ ട്രാന്‍സ്മിറ്റേഴ്സ് എന്നിവയുടെ വളര്‍ച്ചക്കും തൈര് കഴിക്കുന്നത് ഗുണം ചെയ്യും. 2 മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടിക്ക് ഒരു ദിവസം 50 മുതല്‍ 70ഗ്രാം വരെ തൈര് മതിയാകും.
പച്ചക്കറികള്‍
പലനിറം എന്ന പോലെ പല ഗുണങ്ങളാണ് പച്ചക്കറികള്‍ക്ക്. തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പച്ചക്കറികള്‍ മധുരക്കിഴങ്ങ്, ക്യാരറ്റ്, മത്തങ്ങ തുടങ്ങിയവയാണ്. കൂടാതെ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം പ്രത്യേകിച്ചും ചീര.
ബ്രോക്കോളി
ആവിയില്‍ ചെറുതായി വേവിച്ച ബ്രോക്കോളി കുട്ടികളുടെ ബുദ്ധിവികാസത്തിന് ഏറെ സഹായിക്കും. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഡിഎച്ച്എ എന്ന ഘടകം ന്യൂറോണിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. ക്യാന്‍സറിനെ ചെറുക്കുന്ന ആന്‍റി ഓക്സിഡന്‍സും ധാരാളം അടങ്ങിയ ഭക്ഷണമാണ് ബ്രോക്കോളി.
അവക്കാഡോ അഥവാ വെണ്ണപ്പഴം
തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടാന്‍ അത്യുത്തമമാണ് അവക്കാഡോ. ഇതിലുള്ള ഒലീക് ആസിഡ് (oleic acid) തലച്ചോറിലെ മ്യെലിനെ (Myelin) സംരക്ഷിക്കും. തലച്ചോറിലെ വിവരങ്ങള്‍ കൈമാറുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് മ്യെലിന്‍ ആണ്. അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ബി കോപ്ലക്സ് വിറ്റാമിന്‍ കുട്ടികളിലെ ടെന്‍ഷന്‍ കുറയ്ക്കുന്നതിനും സഹായിക്കും.
മത്സ്യം
സാല്‍മൺ, ട്യൂണ തുടങ്ങിയ മീനുകളാണ് ഏറ്റവും ഫലപ്രദം. മറ്റ് മീനുകളും നല്ലത് തന്നെ. മീനുകളില്‍ അടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡ് ആണ് തലച്ചോറിനെ സഹായിക്കുക. ഒമേഗാ 3 ബ്രെയിന്‍ ടിഷ്യൂ പ്രവര്‍ത്തനത്തിന് സഹായിക്കുന്നതിനൊപ്പം തലച്ചോറിന്‍റെ ആകെ വളര്‍ച്ചയ്ക്കും ഇടയാക്കുന്നു. കുട്ടികളുടെ മാനസിക വികാസത്തിന് ദിവസവും മീന്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. എന്നാൽ മീൻ ഫ്രൈ ചെയ്തു കഴിഞ്ഞാൽ ഒമേഗ 3 നഷ്ട്ടപ്പെടും
മുട്ട
മീനിലെ പോലെ തന്നെ ഒമേഗാ ത്രീ ആസിഡ് മുട്ടയിലും ലഭ്യമാണ്. കൂടാതെ സിങ്ക്, ലുടീൻ, കോളിന്‍ എന്നിവ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിക്കാന്‍ സഹായിക്കുന്നു .കോളിന്‍ ഉത്പാദിപ്പിക്കുന്ന അസെറ്റില്‍കോളിന്‍ (acetylcholine) ഓര്‍മശക്തി വര്‍ദ്ധിപ്പിക്കും.
ധാന്യങ്ങള്‍
പൊടിക്കാത്ത ഗോതമ്പ്, ചോറ് തുടങ്ങിയവയെല്ലാം ശരീരത്തില്‍ ഗ്ലൂക്കോസ് എത്തിക്കാന്‍ അത്യാവശ്യമാണ്. ഇവ രക്തത്തിലൂടെ തലച്ചോറിലെത്തുമ്പോള്‍ ദിവസം മുഴുവന്‍ കുട്ടിയെ ഉന്മേഷത്തോടെ ഇരിക്കാന്‍ അത് സഹായിക്കുന്നു. കൂടാതെ ഫോളേറ്റും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്
ഓട്സ്
ഓട്സ് വിറ്റാമിന്‍ ഇ, സിങ്ക്, ബി കോംപ്ലക്ത് എന്നിവ ധാരാളമുള്ള ആഹാരമാണ്. പ്രഭാതഭക്ഷണത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് കുട്ടികളുടെ ഓര്‍മശക്തി വര്‍ദ്ധിക്കാന്‍ ഉപകരിക്കും, കൂടാതെ ഓട്സിലുള്ള ഫൈബര്‍ കുട്ടിക്ക് കൂടുതല്‍ ഊര്‍ജ്ജവും നല്‍കും
ബദാം, നിലക്കടല, വോള്‍നട്ട്
വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുള്ള ഇവ തലച്ചോറിന്‍റെ കോഗ്നറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരമാണ്. കൂടാതെ കോഗ്നറ്റീവ് പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നത് ഇവ തടയും. ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് ഓര്‍മശക്തിക്ക് നല്ലതാണ്.