എത്ര ചുമച്ചു തുപ്പിയാലും മാറാത്ത ചുമ പലർക്കുമുണ്ട്. നെഞ്ചും, വയറും വേദനിക്കുന്നതല്ലാതെ കഫം ഇളകി പോകില്ല. മരുന്നുകൾ മാറി, മാറി കുടിച്ചിട്ടും യാതൊരു പ്രയോജനവും ലഭിച്ചിട്ടുണ്ടാകില്ല
ചിലര്‍ക്ക് ജലദോഷത്തിന്റെയോ നീര്‍ക്കെട്ടിന്റെയോ ഭാഗമായുണ്ടാകുന്ന കഫക്കെട്ട് ഏറെ നാളത്തേക്ക് ഭേദമാകാതെ ഇരിക്കാറുണ്ട്. തീരെ ചെറിയ ജോലികള്‍ പോലും ചെയ്യാനാകാത്ത വിധം തലവേദന, തലക്കനം എന്നീ പ്രശ്‌നങ്ങളെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെട്ടേക്കാം.
ജലദോഷം മാത്രമല്ല പലപ്പോഴും ഇതിന് കാരണമാകുന്നത്. പനിയെ തുടര്‍ന്നുള്ള അണുബാധ, അലര്‍ജി, പുകവലി, ന്യുമോണിയ പോലെ ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങള്‍- ഇവയെല്ലാം കഫക്കെട്ട് പഴകാനിടയാക്കും. പലപ്പോഴും ഏറെ നാള്‍ മരുന്ന് കഴിക്കുന്നത് മൂലം പാര്‍ശ്വഫലങ്ങള്‍ കൊണ്ടും വലയാന്‍ സാധ്യതയുണ്ട്.
എന്നാല്‍ കഫക്കെട്ട് നിയന്ത്രിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെറിയ ചികിത്സകളുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ തന്നെ, ഇവയെല്ലാം ഒന്ന് പരീക്ഷിച്ച് നോക്കുന്നതുകൊണ്ട് മറ്റ് പ്രശ്‌നങ്ങളുമില്ല.
ഇഞ്ചി
ഇഞ്ചിയാണ് കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു മരുന്ന്. ബാക്ടീരിയ, വൈറസ് എന്നീ അണുക്കളെ ഫലപ്രദമായി തുരത്താന്‍ ഇഞ്ചിക്കാവും. അതോടൊപ്പം തന്നെ നെഞ്ചില്‍ കെട്ടിക്കിടക്കുന്ന കഫത്തെ ഇളക്കാനും ഇഞ്ചി സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയാണ് കഫക്കെട്ടിനുള്ള മറ്റൊരു വീട്ടുചികിത്സ. വൈറലോ ഫംഗലോ ആയ പ്രശ്‌നങ്ങളെയെല്ലാം ചെറുക്കാന്‍ വെളുത്തുള്ളി ഏറെ ഗുണപ്രദമാണ്. വെളുത്തുള്ളി പച്ചയ്‌ക്കോ അല്ലെങ്കില്‍ അധികം പാകം ചെയ്യാതെ ഭക്ഷണത്തില്‍ കലര്‍ത്തിയോ കഴിച്ചാല്‍ മതിയാകും.
പൈനാപ്പിൾ
പൈനാപ്പിളാണ് കഫക്കെട്ടിനുള്ള വേറൊരു മറുമരുന്ന്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ‘ബ്രോംലെയ്ന്‍’ എന്ന എന്‍സൈം ആസ്ത്മ- മറ്റ് അലര്‍ജികള്‍ മൂലമുണ്ടാകുന്ന കഫക്കെട്ടിനെ ചെറുക്കാന്‍ സഹായകമാണ്. അകത്ത് കെട്ടിക്കിടക്കുന് കഫം പുറത്തുവരാനും പൈനാപ്പിള്‍ നീര് സഹായിക്കുന്നു.
ചെറിയ ഉള്ളി
ഉള്ളിയും ഒരു പരിധി വരെ കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇതിനായി ഉള്ളി തീരെ ചെറുതായി അരിഞ്ഞ ശേഷം വെള്ളത്തില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ മുക്കിവയ്ക്കുക. ഈ വെള്ളം മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ ദിവസവും കഴിക്കുക.
ഏലയ്ക്ക
ഏലയ്ക്കയാണ് കഫക്കെട്ടിന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു മരുന്ന്. കൃത്യമായ ദഹനം നടക്കാനാണ് ഏലയ്ക്ക പൊതുവേ നമ്മെ സഹായിക്കുന്നത്. കഫക്കെട്ടുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കും. അത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏലയ്ക്ക കഴിക്കുന്നതോടെ സാധ്യമാകും.
ഒറ്റമൂലി
കഫവും ചുമയും ഇളകി പോകുവാൻ ചില ഒറ്റമൂലികൾ സഹായിക്കും. അതിലൊന്നാണ് പനം കൽക്കണ്ടം. പങ്ക് കൽക്കണ്ടം ഇടയ്ക്കിടെ കഴക്കുന്നത് നല്ലതാണു.
പനം കൽക്കണ്ടം ഉപയോഗിച്ച് ഒറ്റമൂലി എങ്ങനെ തയാറാക്കാം?
ആവിശ്യത്തിന് പനം കൽക്കണ്ടാം നല്ലൊരു ടിന്നിലേക്ക് ഇടുക, ഇതിലേക്ക് നല്ലതു പോലെ പഴുത്തയൊരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക ശേഷം 10 തുളസിയിലയുടെ നീര്, ആവിശ്യത്തിന് ഇഞ്ചി നീര് എന്നിവ ഒഴിക്കുക,ശേഷം നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് 2 സ്പൂൺ വീതം, മൂന്നു നേരം കഴിച്ചാൽ എത്ര വലിയ ചുമയും മാറും ഒപ്പം കഫവും ഇളകി പോകും. ഇത് തുടർച്ചയായി 7 ദിവസം കുടിക്കണം.