മക്കയിൽ ഉംറ തീർത്ഥാടനത്തിനെത്തിയ എറണാകുളം സ്വദേശിനിയെ കാണാതായി

മക്ക: റിയാദില്‍നിന്നു മക്കയിലേക്ക് ഉംറ തീര്‍ത്ഥാടനത്തിനും ഇഅ്തികാഫടക്കമുള്ള പ്രാര്‍ഥനക്കുമായെത്തിയ എറണാകുളം സ്വദേശിനി മറിയം നസീറി (65) കാണാതായതായി ബന്ധുക്കള്‍ അറിയിച്ചു. എറണാകുളം വാഴക്കാല തുരുത്തേപറമ്പ് സ്വദേശിനിയെയാണ് ഏപ്രിൽ ഒന്ന് മുതല്‍ കാണാതായത്.

മാര്‍ച്ച് 28നാണ് റിയാദില്‍നിന്നുള്ള ഉംറ സംഘത്തോടൊപ്പം ഇവര്‍ മക്കയിലെത്തിയത്. മാര്‍ച്ച് 31ന് റിയാദിലുള്ള മകന്‍ മനാസ് അല്‍ ബുഖാരിയെ വിളിച്ച് താൻ ഖുര്‍ആന്‍ പാരായണത്തിലേക്കു പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കി. പിന്നീട് ഉമ്മയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഓഫായിരുന്നുവെന്ന് മകന്‍ പറഞ്ഞു. എന്നാല്‍ ഏപ്രിൽ ഒന്നിനു ഇദ്ദേഹം വീണ്ടും ഫോണ്‍ വിളിച്ചപ്പോള്‍ അറബ് സംസാരിക്കുന്ന മറ്റൊരു സ്ത്രീ ഫോണ്‍ എടുക്കുകയും പ്രായമായ ഒരു സ്ത്രീ തന്റെ കൈയിൽ ബാഗ് ഏല്‍പിച്ച് ബാത്ത് റൂമില്‍ പോയതാണെന്നും പിന്നീട് അവരെ കണ്ടെത്തിയില്ലെന്നും ബാഗില്‍നിന്നാണ് മൊബൈല്‍ കണ്ടെത്തിയതെന്നും അറിയിച്ചു.

റിയാദിൽനിന്നു മകന്‍ മക്കയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തുന്നവര്‍ 0533804160, 0553931023 എന്നീ നമ്പറുകളില്‍ വിവരമറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. എട്ട് വര്‍ഷത്തോളമായി റിയാദിലുള്ള മറിയം നസീര്‍ നിലവിൽ സന്ദര്‍ശക വിസയിലാണ്. മലയാളം കൂടാതെ ഇംഗ്ലീഷ് ഭാഷയും ഇവര്‍ സംസാരിക്കും.

Read more : മന്ത്രി ചട്ടലംഘനം നടത്തിയെന്ന് യുഡിഎഫ്: നോട്ടീസ് ലഭിച്ചാൽ മറുപടി നൽകാമെന്ന് മുഹമ്മദ് റിയാസ്