അവധിയെടുക്കാതെ ഓഫീസിൽ ഹാജരാവാതിരിക്കുന്ന എ.പി.പി. മാർക്കെതിരെയുള്ള പരാതി അന്വേഷിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയമിച്ചു. കൊല്ലം പരവൂർ കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാനവിധി.
അനീഷ്യ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പുറത്തുവിട്ട ശബ്ദ ശന്ദേശങ്ങളിൽ കുറ്റാരോപിതനായ എ.പി.പി. ശ്യാം കഷ്ണ അവധിയെടുക്കാതെ ഓഫീസിൽ വരാതിരിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളിൽ ഉൾപ്പെടെ അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യ ഐക്യദാർഡ്യ സമിതി കൺവീനർ പി.ഇ. ഉഷ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നിർണായ വിധി പറഞ്ഞത്.
ശ്യാം കൃഷ്ണ ഉൾപ്പെടെയുള്ള എ.പി.പി. മാർ ഇത്തരത്തിൽ അനധികൃതമായി ഓഫീസിൽ വരാതിരിക്കുകയും ആ ദിവസത്തെ ശമ്പളം വാങ്ങുകയും ചെയ്യുന്നതിലൂടെ സർക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടാവുന്ന കാര്യം ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ജോൺ സെബാസ്റ്റ്യൻ റൗഫിനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുളത്.
പി.ഇ. ഉഷ സമർപ്പിച്ച അന്യായത്തിലെ 10 മുതൽ 12 കൂടിയ ഖണ്ഡികയിൽ പറയുന്ന കാര്യങ്ങളാണ് അമിക്കസ്ക്യൂരിയുടെ അന്വേഷണ പരിധിയിൽ വരിക.