The dead man's body. Focus on hand
ആലപ്പുഴ: നെടുമുടി വൈശ്യംഭാഗത്ത് അയനാസ് എന്ന ഹോംസ്റ്റേയിൽ 45കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിനി ഹസീറ കൗദുമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവര്‍ ഈ ഹോംസ്റ്റേയിലെ ജീവനക്കാരിയാണ്.
ഹസീറയേ ഇന്ന് രാവിലെ മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് ഹോംസ്റ്റേക്ക് പിന്നിൽ ഹസീറ താമസിക്കുന്ന ഷെഡിന് സമീപത്തെ വാട്ടർടാങ്കിനടുത്ത് മൃതദേഹം കണ്ടത്. കഴുത്തിൽ പർദ്ദയുടെ ഷാൾ മുറുകിയ നിലയിലായിരുന്നു മൃതദേഹം. ഇരുകാതുകളിലെയും കമ്മൽ കാണാനില്ലായിരുന്നു കൂടാതെ ഒരു കാതിലെ കമ്മൽ പറിച്ചെടുത്ത നിലയിലാണ് കാണപ്പെട്ടത്.
ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. ഹോംസ്റ്റേയിൽ നാല് മാസമായി ജോലി ചെയ്തു വരികയാണ് ഹസീറ. ഇവരെപ്പറ്റി എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നുവെന്നു ഹോംസ്റ്റേ ഉടമ വേണുഗോപാലൻ നായർ പറഞ്ഞു.