ദുബൈ: ദുബൈയിലെ എല്ലാ സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, നഴ്സറികള്‍ എന്നിങ്ങനെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. വൈജ്ഞാനിക മാനവ വികസന അതോറിറ്റി (കെ എച്ച് ഡി എ) ആണ് അവധി പ്രഖ്യാപിച്ചത്.
ഏഴു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ശനിയാഴ്ച വരെ അവധി ലഭിക്കും. ഏപ്രില്‍ 15 തിങ്കളാഴ്ചയായിരിക്കും അവധിക്ക് ശേഷം ക്ലാസുകള്‍ പുനരാരംഭിക്കുക. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായര്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആകെ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുക.
പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ആകുമ്ബോള്‍ ആകെ ഒമ്പത് ദിവസമായിരിക്കും അവധി. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി .
സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് നാലു ദിവസം അവധി ലഭിക്കും.ഏപ്രില്‍ 8 മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ശമ്ബളത്തോടെയുള്ള അവധി ദിനങ്ങള്‍ നാലോ അഞ്ചോ ആയിരിക്കും.
മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രില്‍ എട്ട് മുതല്‍ അവധി ആരംഭിക്കും. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ച നീളുന്ന അവധി ഷാര്‍ജയും പ്രഖ്യാപിച്ചിട്ടുണ്ട്.