തിരുവനന്തപുരം: കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിളില്‍ തിരയരുതെന്ന മുന്നറിയിപ്പ് നല്കി കേരള പോലീസ്. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നതിനായി ഗൂഗളില്‍ കണ്ട് നമ്പറില്‍ വിളിച്ച് പണം നഷ്ടമായ വാര്‍ത്ത ചൂണ്ടികാണിച്ചായിരുന്നു പോലീസിന്റെ മുന്നറിയിപ്പ്.
ഒരു കാരണവശാലും കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്ബര്‍ ലഭിക്കാനായി ഗൂഗളില്‍ തിരയരുതെന്നും അതാത് സ്ഥാപനങ്ങളുടെ വെബ് സൈറ്റ് വിലാസം ബ്രൗസറില്‍ ടൈപ്പ് ചെയ്തുമാത്രം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിച്ച് കസ്റ്റമര്‍ കെയര്‍ നമ്പര്‍ കണ്ടെത്തുന്നതിനാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഗൂഗളില്‍ നിന്ന് വെബ്സൈറ്റ് വിലാസം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുന്നതും അപകടം വിളിച്ചുവരുത്തുമെന്ന് പോലീസ് പറയുന്നു. ഗൂഗളില്‍ കണ്ട കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിച്ച വ്യക്തിക്ക് 2.44 ലക്ഷം രൂപ നഷ്ടമായതിന്റെ വാര്‍ത്തയും കേരളാ പോലീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കിട്ടിരുന്നു.