വിവിധയിനം പോഷകങ്ങളാൽ സമ്പന്നമായതിനാൽ പാൽ ഊർജ്ജത്തിന്റെ കലവറയാണെന്നു പറയാം. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തിൽത്തന്നെ ലഭിക്കുന്നു എന്നത് മേൻമയാണ്. ഉദാഹരണത്തിന് പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ഏറ്റവും മികച്ച ആരോഗ്യം നൽകും. വൈറ്റമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുന്നു. നിശ്ചിത അളവിലെങ്കിൽ പൊട്ടാസിയം രക്തസമ്മർദം വർധിപ്പിക്കാതെ സഹായിക്കും.
എല്ലാത്തരം അമീനോ ആസിഡുകളാൽ സമൃദ്ധമാണ് പാൽ. ഇത് പേശീനിർമാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. പാലിലുള്ള ട്രിപ്റ്റോഫാൻ എന്ന അമീനോ ആസിഡ് ഉറക്കത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇളംചൂടോടെ ഒരു ഗ്ലാസ് പാൽ കിടക്കുന്നതിന് മുൻപ് കുടിക്കുന്നത് നല്ലതെന്ന് പറയുന്നത്. വൈറ്റമിൻ ഡി കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതിൽ പ്രധാന ഘടകമാണ്. കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയും വികാസവും കാൻസറിന് വഴിവയ്ക്കുന്നു. ചുരുക്കത്തിൽ വൈറ്റമിൻ ഡിയുടെ സാന്നിധ്യം കാൻസർ വരാനുള്ള സാധ്യതകളെ ഇല്ലാതാക്കും.
വാതരോഗങ്ങളെ പ്രതിരോധിക്കാനും പാലിന് കഴിവുണ്ടെന്നു പഠനങ്ങൾ പറയുന്നു. വിഷാദരോഗം ഒരു പരിധി വരെ അകറ്റാൻ പാൽ സഹായിക്കും. വൈറ്റമിൻ ഡിയുടെ സഹായത്തോടെ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് സെറോട്ടോനിൻ. ഇത് ഉറക്കം, വിശപ്പ്, മാനസിക നില എന്നിവയെ സ്വാധീനിക്കാറുണ്ട്. വൈറ്റമിൻ ഡിയുടെ കുറവ് മാനസിക സമ്മർദം, വിഷാദം, ക്ഷീണം എന്നിവയ്ക്ക് വഴിവയ്ക്കാം. മൽസ്യത്തിലും മാംസത്തിലും അടങ്ങിയിട്ടുള്ള പല പോഷക ഘടകങ്ങളും പാലിൽനിന്ന് ലഭിക്കുന്നതുകൊണ്ട് സസ്യഭുക്കുകൾ പാൽ കുടിക്കുന്നത് നല്ലതാണ്. പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നും മാത്രം ഇവർക്ക് ആവശ്യമായ അളവിൽ മാംസ്യം ലഭിക്കുന്നില്ല.
പാലിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് പാല്‍ വളരെ പ്രധാനമാണ്. പാല്‍ കുടിച്ചത് കൊണ്ട് മാത്രം പാലിന്റെ ഗുണങ്ങള്‍ ലഭിച്ചെന്നു വരില്ല.
പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
പാലിനൊപ്പം കഴിക്കാൻ പാടില്ലാത്തത് എന്തെല്ലാം?
പാലും റാഡിഷും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം. ഇത് ദഹനപ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തും. പാലിന്റെ കൂടെ നേന്ത്രപ്പഴം ഒരുമിച്ച് കഴിക്കുന്നതും പൊതുവേ നല്ലതല്ല. സ്റ്റാര്‍ച്ച് കൂടുതലുള്ള വാഴപ്പഴവും പ്രോട്ടീന്‍ ധാരാളം അടങ്ങിയ പാലും കൂടി ചേരുമ്പോള്‍ ദഹിക്കാന്‍ പ്രയാസം ഉണ്ടാകും. അതിനാല്‍ സ്ഥിരമായി ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒഴിവാക്കണം.
പാലിനൊപ്പം സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ഈ പഴങ്ങള്‍ അസിഡിക് ആണ്. ഇവ പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്ന അവസ്ഥ വരും. അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളും ഒരുമിച്ച് വയറ്റിലെത്തുന്നത് ചിലരില്‍ ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
കൂടാതെ തണ്ണിമത്തന്‍ പാലിനൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇവയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും. പാലിനൊപ്പം മദ്യം കഴിക്കുന്നതും ഒഴിവാക്കണം. പാലും മീനും ഒരുമിച്ച് കഴിക്കുന്നത് അത്ര നന്നല്ല. ഇവയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പാലും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കരുത് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പാലിന്റെ കൂടെ തക്കാളി കഴിക്കുന്നതും നല്ലതല്ല. തക്കാളിയിലെ ആസിഡ് ഘടകം പാലില്‍ കഴിക്കുമ്പോള്‍ ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഫൈബര്‍ ധാരാളമുള്ള ഭക്ഷണങ്ങളും പാലിനൊപ്പം കഴിക്കുന്നതും ഒഴിവാക്കുക. വയര്‍ വേദനയുണ്ടാകുന്നതിന് ഇത് കാരണമാകും.