ആവശ്യമായ ചേരുവകൾ
പച്ചരി കുതിർത്തത് – 1ഗ്ലാസ്സ്
കസ്സൂരിമേത്തി – 1ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – രണ്ടേകാൽ ഗ്ലാസ്സ്
ചിരകിയ തേങ്ങ – അര ഗ്ലാസ്സ്
ഓയിൽ – 1ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ പച്ചരി നാലുമണിക്കൂർകുതിർക്കണം. ഊറ്റിഎടുത്ത് മിക്സിയുടെ ജാറിൽ ഇട്ട് ഒരുഗ്ലാസ് വെള്ളവും ഉപ്പും കസൂരിമേത്തിയും ചേർത്ത് നന്നായി അരച്ചെടുക്കണം. ഇനി ഇതിനെ മറ്റൊരു പാത്രത്തിലൊഴിച് ബാക്കി വെള്ളവും തേങ്ങയുംഓയിലും ചേർത്ത് നന്നായി ഇളക്കണം. ഇനി ചൂടായ ദോശക്കല്ലിൽ ഓയിൽ തടവി മാവ് കുറേശ്ശേ ഒരു തവി കൊണ്ട് കനം കുറച്ചൊഴിച്ചു കൊടുക്കണം. ഇനി ദോശയുടെ മുകളിൽ നെയ്യോ ഓയിലോ ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് ചുട്ടെടുക്കാം. ഇഷ്ടമുള്ള കറികൂട്ടികഴിക്കാം.