ആവശ്യമായ ചേരുവകൾ
ഉപ്പും കുരുമുളക്പൊടിയും ചേർത്ത് വേവിച്ച ചിക്കൻ _1/2കപ്പ്
സവാള നുറുക്കിയത് – 1
പച്ചമുളക് – ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി – കുറച്ച്
കറിവേപ്പില – കുറച്ച്
ഉരുളകിഴങ്ങ് വേവിച്പൊടിച്ചത് – 1
ചില്ലി ഫ്ലേക്‌സ് – 1സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കോൺ ഫ്ലോർ – 1ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഓയിൽ ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി ഇടണം. ഒന്നിളക്കിയശേഷം പച്ചമുളകും കറിവേപ്പിലഅരിഞ്ഞതും ഇടണം. ശേഷം സവാള ചേർത്ത് നന്നായി വഴറ്റണം. ഇനിഅതിലേക് ചിക്കൻ ചേർത്ത് നന്നായി മിക്സ്‌ചെയ്യണം. ചില്ലി ഫ്ലേക്‌സ്‌കൂടി ചേർക്കണം. ഇനി ഉടച്ചുവെച്ച ഉരുളകിഴങ്ങും കോൺഫ്ളോറും ചേർത്ത് നന്നായി കുഴച്ചെടുത്ത് ചെറിയഉരുളകളുണ്ടാക്കി കട്ലറ്റ്പോലെ പരത്തി പൊരിച്ചെടുക്കം. ഒരുഭാഗം മുറിഞ്ഞാൽ മറിച്ചിടണം. ശേഷം പാറ്റി യുടെ മുകളിൽ ചീസ്വെച്ചുകൊടുക്കണം. കുറച്ച് സ്വീറ്റ്കോൺ കൂടി വെച്ചുകൊടുത്തു അടച്ചുവെച്ച് രണ്ട്മിനിറ്റ് കുക്കചെയ്താൽകിടിലൻ ചിക്കൻചീസ് പാറ്റി തയ്യാർ.