ആവശ്യമായ ചേരുവകൾ
ഏത്തപ്പഴം -രണ്ട്
തേങ്ങ ചിരകിയത് – രണ്ട് ടേബിൾ സ്പൂൺ
നട്ട്സ്, കിസ്മിസ്
ടൂട്ടി ഫ്രൂട്ടി – ഒരു ടീസ്പൂൺ
നെയ്യ് – രണ്ട് ടീ സ്പൂൺ
പഞ്ചസാര -ആവശ്യത്തിന്
ഏലക്കപ്പൊടി – അര ടീ സ്പൂൺ
പഫ് പാസ്ട്രി – ആറ് എണ്ണം
തയാറാക്കുന്ന വിധം
പാൻ ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് നട്ട്സ്, കിസ്മിസ് വറുത്തു മാറ്റുക. ആ നെയ്യിലേക്ക് പഴം ചേർത്തു വഴറ്റി ഗോൾഡൻ കളറായി തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര, തേങ്ങയും ചേർത്ത് മൂന്ന്-നാല് മിനിറ്റ് എല്ലാം നന്നായി മിക്സാക്കിയെടുക്കുക. ഇതിലേക്ക് ഏലക്കപ്പൊടിയും വറുത്തുവെച്ച നട്ട്സ് , കിസ്മിസ് , ടൂട്ടി ഫ്രൂട്ടി ചേർത്തു ഇളക്കി മാറ്റിവെക്കുക .
പഫ് പാസ്ട്രി എടുത്ത് അതിൽ രണ്ടു ടീ സ്പൂൺ ബനാന ഫില്ലിങ് വെച്ചു മടക്കി നാലു വശങ്ങളും ചെറുതായി ഒട്ടിച്ചു മുകളിൽ കുറച്ചു മുട്ടയുടെ വെള്ള (അല്ലെങ്കിൽ പാൽ) ബ്രഷ് കൊണ്ട് തടവി ഓരോന്നും വെക്കുക. ഓവനിലോ എയർഫ്രൈയറിലോ 180 ഡിഗ്രിയിൽ 10-15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ഗ്യാസ് ടോപ്പിലും ബേക്ക് ചെയ്യാവുന്നതാണ്. നല്ല ടേസ്റ്റി ഗോൾഡൻ കളർ ക്രിസ്പി സ്വീറ്റ് പഫ് തയാർ.