നല്ല മൊരിഞ്ഞ പരിപ്പുവട

ആവശ്യമായ ചേരുവകൾ

കടലപ്പരിപ്പ് –രണ്ട് കപ്പ്

വലിയ ഉള്ളി –ഒന്ന് ചെറുതായി മുറിച്ചത്

പച്ചമുളക് –രണ്ടെണ്ണം ചെറുതായി മുറിച്ചത്

കറിവേപ്പില –രണ്ടുതണ്ട് ചെറുതായി മുറിച്ചത്

ഇഞ്ചി –ഒരു കഷണം ചെറുതായി മുറിച്ചത്

മല്ലിയില –കുറച്ച് അരിഞ്ഞത്

മൈദ –ഒരു വലിയ സ്പൂൺ

മുളകുപൊടി –രണ്ട് വലിയ സ്പൂൺ

ഉപ്പ് –ആവശ്യത്തിന്

എണ്ണ –ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

കടലപ്പരിപ്പ് രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് തരുതരുപ്പായി അരച്ചെടുക്കുക. ഇതിൽ എണ്ണ ഒഴിവാക്കി ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് കുഴച്ച് കൈ കൊണ്ട് വടരൂപത്തിൽ വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തുകോരുക.

Read also: രുചികരമായ കൊ​റി​യ​ന്‍ ഫ്രൈ​ഡ് ചി​ക്ക​ന്‍ വി​ങ്​​സ് ഒന്ന് പരീക്ഷിച്ചാലോ?