തേങ്ങ, കുറച്ച് മല്ലിപ്പൊടി, ഒരു സ്പൂൺ മുളകുപൊടി, കുറച്ച് മഞ്ഞൾപ്പൊടി, രണ്ട്–മൂന്ന് ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കക്ക, മുരിങ്ങക്ക, പച്ചമുളക്, കറിവേപ്പില, തക്കാളി, കുറച്ച് പുളിപിഴിഞ്ഞത് എന്നിവ ചേർത്ത് കുഴമ്പു രൂപത്തിൽ കലക്കി അടുപ്പത്തുവെച്ച് തിളക്കുമ്പോൾ കുറച്ച് ഉലുവപ്പൊടികൂടി ചേർത്ത് എണ്ണ തെളിയുമ്പോൾ വാങ്ങിവെക്കുക. കടുകും ഉണക്കമുളകും ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ഒഴിച്ച് ഇളക്കി ഉപയോഗിക്കാം.
Read also: രുചികരമായ കൊറിയന്‍ ഫ്രൈഡ് ചിക്കന്‍ വിങ്സ് ഒന്ന് പരീക്ഷിച്ചാലോ?