ആവശ്യമായ ചേരുവകൾ
ആപ്പിൾ -1 എണ്ണം
ഗോതമ്പുപൊടി -2 കപ്പ്
പാൽ -1 കപ്പ്
മുട്ട -1 എണ്ണം
ബേക്കിങ് സോഡ -1/2 ടീസ്പൂൺ
വാനില എസൻസ് -1 ടീസ്പൂൺ
പഞ്ചസാര -1/2 കപ്പ്
തയാറാക്കുന്ന വിധം
ആപ്പിൾ തൊലി കളഞ്ഞ് കഷണങ്ങളാക്കിയതിനൊപ്പം പാൽ, വാനില എസൻസ്, മുട്ട പൊട്ടിച്ചത്, പഞ്ചസാര എന്നിവ മിക്സിയിൽ അരച്ചെടുക്കുക. ബേക്കിങ് സോഡ ഗോതമ്പുപൊടിയിൽ മിക്സ് ചെയ്ത് െവക്കുക. അതിലേക്ക് അരച്ചെടുത്ത മിശ്രിതം ചേർത്ത് നന്നായി ഇളക്കി ദോശ പോലെ പരത്താതെ അൽപം കനത്തിൽ ചുട്ടെടുക്കുക. മുകളിൽ തേൻ ഒഴിച്ച് സെർവ് ചെയ്യാം.
Read also: ഒരടിപൊളി കക്ക ഒഴിച്ചുകറി തയ്യാറാക്കിയാലോ?