ആവശ്യമായ ചേരുവകൾ
ഗോതമ്പുപൊടി -2 കപ്പ്
വെള്ളം -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
സവാള -1 ചെറുത്
തക്കാളി -1 ചെറുത്
പച്ചമുളക് -2 എണ്ണം
മുട്ട -2 എണ്ണം
മല്ലിയില -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗോതമ്പുപൊടി വെള്ളമൊഴിച്ച് ഒരൽപം കട്ടിയായി കലക്കുക. സവാള, തക്കാളി, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞ് മാവിൽ ചേർത്ത് ആവശ്യത്തിന് ഉപ്പിട്ട് നന്നായി കലക്കുക. മുട്ട രണ്ടെണ്ണം പൊട്ടിച്ച് ഒരൽപം ഉപ്പു ചേർത്ത് നന്നായി അടിച്ചു മാറ്റിവെക്കുക. ഒരു പാൻ അടുപ്പത്തുവെച്ച് ചൂടാകുമ്പോൾ കലക്കിെവച്ച മാവൊഴിച്ച് ഒന്ന് പരത്തുക. അതിെൻറ മുകളിലായി മുട്ട കുറേശ്ശ ഒഴിച്ചുകൊടുക്കുക. മല്ലിയില വിതറി തിരിച്ചിട്ടു മറുവശം കൂടി മൊരിച്ചെടുക്കുക. രുചികരമായ മുട്ട ദോശ തയാർ.