ആവശ്യമായ ചേരുവകൾ
ബ്രഡ് -4 എണ്ണം
ബട്ടർ -ആവശ്യത്തിന്
മുട്ട -2 എണ്ണം
സവാള -1/2
തക്കാളി -1/2
പച്ചമുളക് -2 എണ്ണം
മുളകുപൊടി -1/2 ടീസ്പൂൺ
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
കുരുമുളകുപൊടി -1/2 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാൻ അടുപ്പത്തുെവച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. അതിലേക്ക് സവാള, തക്കാളി, പച്ചമുളക് എന്നിവ കൊത്തിയരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റുക. ഒന്ന് വാടിയാൽ അതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക. അതിലേക്കു മുട്ട പൊട്ടിച്ചൊഴിച്ചു ചിക്കിയെടുക്കുക. ബ്രഡിെൻറ ഒരു സൈഡിൽ ബട്ടർ തേച്ച് ഉള്ളിൽ മുട്ടക്കൂട്ട് നിറച്ച് മറ്റൊരു ബ്രഡ് കൊണ്ട് മൂടി ടോസ്റ്റ് ചെയ്തെടുക്കാം. സ്ക്രാംബ്ൾഡ് എഗ് സാൻവിച്ച് റെഡി.
Read also: ഒരടിപൊളി കക്ക ഒഴിച്ചുകറി തയ്യാറാക്കിയാലോ?