ഇനി കിഡ്സിനെ വരുതിയിലാക്കാം; സ്ക്രാം​ബ്​ൾ​ഡ് എ​ഗ്​ സാ​ൻ​വി​ച്ച്​

ആവശ്യമായ ചേരുവകൾ

ബ്ര​ഡ് -4 എ​ണ്ണം

ബ​ട്ട​ർ -ആ​വ​ശ്യ​ത്തി​ന്

മു​ട്ട -2 എ​ണ്ണം

സ​വാ​ള -1/2

ത​ക്കാ​ളി -1/2

പ​ച്ച​മു​ള​ക് -2 എ​ണ്ണം

മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ

മ​ഞ്ഞ​ൾ​പൊ​ടി -1/4 ടീ​സ്പൂ​ൺ

കു​രു​മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ

ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

എ​ണ്ണ -ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം

പാ​ൻ അ​ടു​പ്പ​ത്തു​െ​വ​ച്ച് ചൂ​ടാ​കു​മ്പോ​ൾ എ​ണ്ണ ഒ​ഴി​ക്കു​ക. അ​തി​ലേ​ക്ക് സ​വാ​ള, ത​ക്കാ​ളി, പ​ച്ച​മു​ള​ക് എ​ന്നി​വ കൊ​ത്തി​യ​രി​ഞ്ഞ​തും ഉ​പ്പും ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഒ​ന്ന് വാ​ടി​യാ​ൽ അ​തി​ലേ​ക്ക് മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, കു​രു​മു​ള​കു​പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റു​ക. അ​തി​ലേ​ക്കു മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ച്ചു ചി​ക്കി​യെ​ടു​ക്കു​ക. ബ്ര​ഡി​െ​ൻ​റ ഒ​രു സൈ​ഡി​ൽ ബ​ട്ട​ർ തേ​ച്ച് ഉ​ള്ളി​ൽ മു​ട്ട​ക്കൂ​ട്ട് നി​റ​ച്ച് മ​റ്റൊ​രു ബ്ര​ഡ് കൊ​ണ്ട് മൂ​ടി ടോ​സ്​​റ്റ്​ ചെ​യ്തെ​ടു​ക്കാം. സ്ക്രാം​ബ്​ൾ​ഡ് എ​ഗ്​ സാ​ൻ​വി​ച്ച്​ റെ​ഡി.

Read also: ഒരടിപൊളി കക്ക ഒഴിച്ചുകറി തയ്യാറാക്കിയാലോ?