ആവശ്യമായ ചേരുവകൾ
മുട്ട -2 എണ്ണം
സവാള -1/2
തക്കാളി -1/2
പച്ചമുളക് -1 എണ്ണം
കാരറ്റ് -1/2
ബീൻസ് -4 എണ്ണം
കൂൺ -4 എണ്ണം
മുളകുപൊടി -1/4 ടീസ്പൂൺ
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
കുരുമുളകുപൊടി -1/2 ടീസ്പൂൺ
എണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
മല്ലിയില -1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാൻ അടുപ്പത്തുെവച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് അതിലേക്ക് സവാള, തക്കാളി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. വാടിക്കഴിയുമ്പോൾ അതിലേക്ക് കാരറ്റ്, ബീൻസ്, കൂൺ എന്നിവ കൊത്തിയരിഞ്ഞു ചേർത്ത് വഴറ്റുക. അതിലേക്കു മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. മല്ലിയില ചേർത്ത് കൊടുക്കാം. ഈ കൂട്ട് നന്നായി ചൂടാറിയ ശേഷം മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി ഇളക്കി ആവശ്യത്തിനു ഉപ്പു ചേർത്ത് ഓംലറ്റ് ആക്കി പൊരിച്ചെടുക്കാം.
Read also: ഇനി കിഡ്സിനെ വരുതിയിലാക്കാം; സ്ക്രാംബ്ൾഡ് എഗ് സാൻവിച്ച്