ആവശ്യമായ ചേരുവകൾ
ചെമ്മീൻ വൃത്തിയാക്കിയത് – ഒരു കപ്പ്
കാശ്മീരി മുളകുപൊടി – ഒന്നര ടീസ്പൂൺ
മഞ്ഞൾ പൊടി – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങനീര് – ഒരു ടേബിൾസ്പൂൺ
കുരുമുളക് പൊടി – ഒരു ടീസ്പൂൺ
മല്ലിപ്പൊടി – ഒരു ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾസ്പൂൺ
പച്ചമുളക് -നാല്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
മസാല തയ്യാറാക്കി ചെമ്മീനിൽ പുരട്ടി രണ്ട് മണിക്കൂർ വെക്കുക. ഒരു പാനിൽ നാല് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു കറിവേപ്പില ഇടുക. അതിലേക്ക് ചെമ്മീൻ ഇടുക. പകുതി ഫ്രൈ ആയി വരുമ്പോൾ തിരിച്ചിടുക. ഇനി അതിലേക്ക് ഒരു മുറിതേങ്ങാ ചിരകിയതും ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ അടച്ചു വെച്ച് ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. അതിലേക്കു ഉപ്പു ആവശ്യമെങ്കിൽ ചേർക്കുക.
ഒരു ടീസ്പൂൺ ഗരം മസാല പൊടിയും പച്ചമുളക് നെടുകെ കീറിയതും കുറച്ചു കറി വേപ്പിലയും ചേർക്കുക. തേങ്ങയുടെ നിറം ബ്രൗൺ ആകുന്നത് വരെ ഇളക്കി കൊടുക്കുക. തുടർന്ന് സ്റ്റൗ ഒാഫ് ചെയ്ത് പാത്രം അടച്ചുവെക്കുക.