ആവശ്യമായ ചേരുവകൾ
ചക്ക – 30 ചുള
ചവ്വരി/സാഗൊ – 100 ഗ്രാം
തേങ്ങ (ചിര കിയത്) – 1 എണ്ണം
ശർക്കര പാനി – 1 കപ്പ് (നല്ല കട്ടിയുള്ളത്)
ഏലക്ക – 4 എണ്ണം ചതച്ചത്
നെയ്യ് – 2 ടീസ്പൂൺ
ചക്ക (ചെറുതായി അരിഞ്ഞത്) – 3 സ്പൂൺ
കിസ്മിസ് – 20 എണ്ണം
തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
തേങ്ങയുടെ രണ്ടും മൂന്നും പാൽ – 2 കപ്പ് വീതം
ചവ്വരി 1 കപ്പ് വെള്ളം ഒഴിച്ച് കുക്കറിൽ 3 വിസിൽ വരുംവരെ വേവിക്കണം
ചക്ക ചെറുതായി അരിഞ്ഞു മിക്സിയിൽ ഇട്ട് അടിച്ചു വെക്കണം
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ചക്ക അടിച്ചതും തേങ്ങയുടെ രണ്ടും മൂന്നും പാലും ചേർത്ത് വേവിക്കണം. നന്നായി തിളക്കുമ്പോൾ വേവിച്ചുവെച്ച ചവ്വരി ചേർക്കുക. ഒന്നു തിളച്ചു വരുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കുക.
ഇനി തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ഇളക്കണം. നന്നായി തിളക്കുമ്പോൾ ഏലക്ക പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർക്കുക. നന്നായി കുറുകുമ്പോൾ അടുപ്പിൽ നിന്നും ഇറക്കുക.
ഇനി ഒരു പാനിൽ നെയ്യ് ഒഴിച്ച് ചക്ക ചെറുതായി അരിഞ്ഞതും കിസ്മിസ് വറുത്തതും പായസത്തിൽ ചേർക്കാം. പ്രഥമൻ റെഡി