‘ഇലുമിനാറ്റി’യുമായി സുഷിൻ ശ്യാം: ട്രെൻഡിങ്ങിൽ ഇടം നേടി ആവേശത്തിലെ പാട്ട്

ഹിറ്റ് ചിത്രം രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന ചിത്രത്തിലെ പുതിയ പാട്ടിന്റെ പ്രമോഷനൽ വിഡിയോ പ്രേക്ഷകർക്കരികിൽ. ‘ഇലുമിനാറ്റി’ എന്നു പേരിട്ടിരിക്കുന്ന പാട്ടിനു വിനായക് ശശികുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനം റാപ്പര്‍ ഡാബ്സീ ആലപിച്ചു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം 5 ലക്ഷത്തിലധികം പ്രേക്ഷകരെ നേടിയ ഗാനം ട്രെൻഡിങ്ങിലും മുൻനിരയിലാണ്.

 

ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രമാണ് ‘ആവേശം’. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നു ചിത്രം നിർമിക്കുന്നു. ഏപ്രില്‍ 11 ന് ചിത്രം പ്രദർശനത്തിനെത്തും.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാർഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ആവേശത്തിൽ വേഷമിടുന്നു. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്: വിവേക് ഹര്‍ഷന്‍.

Read also: പുത്തൻ അപ്ഡേറ്റുമായി നിഖിൽ സിദ്ധാർത്ഥ-ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’

Latest News