ആവശ്യമായ ചേരുവകൾ
പിഴുപുളി (വാളൻപുളി) -ഒരു നെല്ലിക്ക വലുപ്പത്തിൽ (കാൽ കപ്പ് വെള്ളത്തിൽ കുതിർത്തു വെക്കുക)
ഈത്തപ്പഴം -15 എണ്ണം (കുരുകളഞ്ഞു ചെറുതായി മുറിച്ച് അര കപ്പ് വെള്ളത്തിൽ കുതിർത്ത് വെക്കുക)
ഓയിൽ -രണ്ട് ടേബിൾ സ്പൂൺ
കടുക് -അര ടീസ്പൂൺ
വറ്റൽമുളക് -രണ്ടെണ്ണം
കറിവേപ്പില -ഒരു തണ്ട്
കശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ
ശർക്കര -രണ്ട് കഷ്ണം
ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക. വറ്റൽമുളക്, വേപ്പില ഇട്ട് കൊടുക്കുക. മുളക് പൊടി ചേർത്ത് തീ ഓഫ് ചെയ്യുക (മുളക് പൊടി കരിഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ്). ശേഷം വെള്ളം മാറ്റിവെച്ച് ഈന്തപ്പഴം മാത്രം ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ആയാൽ വീണ്ടും സ്റ്റൗ ഓൺ ആക്കുക.
പുളി പിഴിഞ്ഞ വെള്ളം ഒഴിക്കുക. തിളച്ചു വരുമ്പോൾ ഈന്തപ്പഴം ഇട്ട വെള്ളവും പൊടിച്ച ശർക്കരയും ചേർത്ത് പാകത്തിന് ഉപ്പും ചേർക്കുക. ഈന്തപ്പഴം സ്പൂൺവെച്ച് ഒന്ന് ഉടച്ചു കൊടുക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ഈത്തപ്പഴം പുളിംകറി റെഡി.
Read also: നാട്ടിൽ ചക്കയുടെ കാലമാണ്. ഈ അവസരം മുതലാക്കി ഒരു ചക്കപ്പഴം ജ്യൂസ് തയ്യാറാക്കാം