വെണ്ണയില്‍ നിന്ന് നെയ്യുണ്ടാക്കിയെടുക്കുന്ന വിധം എല്ലാവർക്കും അറിയാവുന്നതാണ്. ആ മുഴുവൻ നെയ്യും എടുത്ത ശേഷം ബാക്കി വരുന്ന വേസ്റ്റ് (കീടന്‍) ഒരു ചീനിച്ചട്ടിയിലിട്ടു ചൂടാക്കണം. കൂടെ നാലഞ്ചു ടീസ്പൂൺ പാലും ഒഴിക്കണം. അതിന്റെ ഒരു ഹാർഡ്നെസ് കുറയാൻ വേണ്ടിയാണ് പാൽ ഒഴിക്കുന്നത്.
നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുകയും വേണം. ആവശ്യത്തിന് പഞ്ചസാരയും ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. ലഡു ഉരുട്ടാൻ പാകത്തിൽ ആകുമ്പോൾ (അത് കണ്ടാൽ അറിയാമല്ലോ അല്ലേ) അണ്ടിപ്പരിപ്പിന്റെ കഷണങ്ങൾ, ഏലക്ക പൊടിച്ചത് രണ്ടോ, മൂന്നോ മതിയാവും.
പിന്നെ ഉണക്ക മുന്തിരിയും ആവശ്യത്തിന് ഇട്ട് നല്ലപോലെ ഇളക്കുക. അധികം ചൂടാക്കരുത്… കഴിഞ്ഞു… ഇനി ലഡു ഉരുട്ടി എടുക്കുക. ഈ സമയം മുഴുവൻ സ്റ്റൗവിന്റെ ഫ്ലെയിം കുറഞ്ഞായിരിക്കണം. കാരണം, പാലിന്റെ മെറ്റീരിയൽ ആയതു കൊണ്ട് പെട്ടെന്ന് കരിയാൻ സാധ്യത ഉണ്ട്.