എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ11:10 ന് കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയ അദ്ദേഹം വരണാധികാരി ജെറോമിക് ജോർജ്ജിന് നാമനിർദ്ദേശ പത്രിക കൈമാറി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ബി.ജെ.പി അഖിലേന്ത്യ ഉപാദ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി, മുൻ അംബാസിഡർ ടി.പി ശ്രീനാവാസൻ, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരും പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ സ്വരൂപിച്ചു തകയാണ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനായി നൽകിയത്. വിദ്യാർത്ഥികളായ അനുഷ്ക എസ്. അനിൽ, അനിഷ്മ എസ് അനിൽ , വസുദേവ് എസ്. എ ,പാർവ്വതി എസ്. ടി, പ്രണവ് എസ്. ടി, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പ്രവർത്തകരായ ശ്രീകല, രമാദേവി, ശ്യാമള , ദീപകുമാരി, സുജാത, സുനിത.ഡോക്ടർമാരായ ഹരിഹര സുബ്രമഹ്ണ്യൻ, അജിത് കുമാർ, പ്രമോദ് എന്നിവരും പൊഴിയൂർ മത്സ്യ തൊഴിലാളികളായ വിജയൻ ക്ലമൻ്റ് പൗലോസ്, എന്നിവരും ഐ.ടി മേഖലയിൽ നിന്നും രാജേഷ് എന്നി വരുമാണ് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.
നാമനിർദ്ദേശ പത്രിക നൽകുന്നതിന് മുന്നോടിയായി പകൽ പഴവങ്ങടി ഗണപതി ക്ഷേത്രത്താലും പത്മനാഭ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി അനുഗ്രഹം തേടി. പേരൂർക്കട ജംഗ്ഷനിൽ നിന്നും തുറന്ന വാഹനത്തിൽ കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറോടെപ്പം തുറന്ന വാഹനത്തിൽ അലകടലായി ഒഴുകിയെത്തിയ ആയിരങ്ങളുടെ സ്നേഹസ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് കളക്ടറ്റിലേക്ക് യാത്രതിരിച്ചത്.