ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ല അസ്സല്‍ നായരെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഡല്‍ഹി നായര്‍ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്കു നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിരുന്നെന്നും ഇപ്പോള്‍ അതെല്ലാം മാറിയെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസിനു രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. ”എന്‍എസ്എസിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയില്‍പ്പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു വോട്ട് ചെയ്യാം. വോട്ട് ചെയ്യുന്നതില്‍ ജാതിയോ മതമോ ഇല്ല. ഈ വക കാര്യങ്ങളില്‍ ഒന്നും എന്‍എസ്എസ് ഇടപെടുന്നില്ല. ഇതുവരെയുള്ള കാര്യങ്ങള്‍ ഒന്നും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. ഓരോ വ്യക്തിയും അവരുടെ മനസാക്ഷിക്ക് അനുസരിച്ചു വോട്ടു ചെയ്യുന്നതിനോടു തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
വനിതാ ശാക്തീകരണം ലക്ഷ്യമാക്കി എന്‍എസ്എസ് ആരംഭിച്ച പത്മ കഫേയുടെ ഏഴാം സംരംഭം സെക്രട്ടേറിയറ്റിനു സമീപം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍, ഡോ. ശശി തരൂര്‍, കേന്ദ്ര മന്ത്രി വി. മുരളീധരന്‍, മന്ത്രി വി. ശിവന്‍ കുട്ടി, എം.എ വാഹിദ്, ശരത് ചന്ദ്ര പ്രസാദ്, നെയ്യാറ്റിന്‍കര സനല്‍, ജെ. എസ് അഖില്‍ എന്നിവര്‍ പങ്കെടുത്തു.