തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 81.02 ശതമാനം തുകയുടെ പദ്ധതികൾ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ പൂർത്തീകരിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 1,65,911 പദ്ധതികൾ ആണ് നടപ്പാക്കിയത്.
കൊച്ചി കോർപറേഷൻ,കാസർഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭ,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്,പാനൂർ ബ്ലോക്ക് പഞ്ചായത്ത്,കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്ത് എന്നിവയാണ് ഏറ്റവും കൂടുതൽ ചെലവഴിച്ചത്.