ബെംഗളൂരു: പരിക്ക് കാരണം ആദ്യ മത്സരങ്ങൾ നഷ്ടമായ സൂര്യകുമാർ യാദവ് ശരീരക്ഷമത പൂർണമായി വീണ്ടെടുത്തതായി നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) അധികൃതർ അറിയിച്ചു.
ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായാണ് മുംബൈയുടെ അടുത്ത മത്സരം. ഡൽഹിക്കെതിരെ സൂര്യകുമാർ കളിച്ചേക്കുമെന്നാണ് സൂചന.
സീസണിലെ ആദ്യ 3 മത്സരങ്ങളും തോറ്റ മുംബൈ ജയത്തിൽ കുറഞ്ഞൊന്നും ഇനിയുള്ള മല്സരങ്ങളിൽ നിന്നും ആഗ്രഹിക്കുന്നില്ല. സൂര്യ കുമാർ യാദവ് കൂടി എത്തുന്നതോടെ കൂടുതൽ ശക്തമാകും മുംബൈ ബാറ്റിംഗ് നിര.
നിലവിൽ വൺഡൗണായി കളിക്കുന്ന നമൻ ധീറിന് സൂര്യകുമാറിനായി വഴി മാറേണ്ടി വരും. ഇതോടെ ഇന്ത്യൻ ഇന്റര്നാഷനലുകളുടെ ഒരു ഭീമൻ ബാറ്റിംഗ് നിരയാകും മുംബൈ.
ഐപിൽ ന്റെ 2023 സീസണിൽ ട്രേഡിങിലൂടെ സ്വന്തമാക്കിയ പാണ്ട്യയെ ക്യാപ്റ്റനാക്കി കളത്തിലിറങ്ങിയ മുംബൈയ്ക്ക് ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. രോഹിത് ശർമയെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയ തീരുമാനത്തിൽ ഏറെ വിമർശനങ്ങളും മുംബൈ മാനേജ്‌മന്റ് നേരിടേണ്ടി വന്നു.
Read more : 81.02 ശതമാനം തുകയുടെ പദ്ധതികൾ പൂർത്തീകരിച്ച് തദ്ദേശ സ്ഥാപനങ്ങൾ