അമിത തടി കുറയ്ക്കാൻ ബുദ്ധിമുട്ടുന്നവരാണ് പലരും. ഭക്ഷണത്തിൽ വരുത്തുന്ന മാറ്റങ്ങൾ തടി കുറയ്ക്കാൻ സഹായിക്കും. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് നെയ്യ് എന്ന് അറിയാമല്ലോ. ഒഴിഞ്ഞ വയറ്റിൽ നെയ്യ് കഴിക്കുന്നത് നല്ലതാണ്. പി സി ഒ എസ് ഉള്ള സ്ത്രീകൾ, ഹൃദ്രോഗമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദം, മലബന്ധം, ദുർബലമായ സന്ധികൾ, ഇൻഫ്ലമേറ്ററി ബവൽ സിൻഡ്രോം (ഐ ബി എസ്) എന്നിവയ്ക്ക് ഇത് പ്രയോജനകരമാണ്.
നെയ്യുടെ ഗുണങ്ങൾ
എനർജി വർദ്ധിപ്പിക്കാൻ
ആരോഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. അത് നിങ്ങൾക്ക് ഊർജ്ജം നൽകുന്നു. കഫീൻ പ്രശ്നങ്ങൾ ഇല്ലാതെ ഒരു ദിവസം തുടങ്ങാനുള്ള മികച്ച വഴിയാണ് നെയ്യ് ഉപയോഗിക്കുന്നത്.
ദഹനത്തിന്റെ ആരോഗ്യത്തിന്
നെയ്യ് ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. അത് മാത്രമല്ല നെയ്യ് നിങ്ങളുടെ ശരീര വണ്ണം കുറയ്ക്കാനും സഹായിക്കും. ഇതിൽ ബ്യൂട്ടറിക് ആസിഡ് ഉണ്ട്. ഇത് ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കും. വീക്കം കുറയ്ക്കും.
ശരീര ഭാരം നിയന്ത്രിക്കാൻ
നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾക്ക് വിശപ്പ് നിയന്ത്രിക്കാനും വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കാനും സഹായിക്കും. അത് വഴി അമിതമായി ഭക്ശണം കഴിക്കുന്നത് കുറയ്ക്കാനാകും.
സന്ധി വേദന കുറയ്ക്കാൻ
നിങ്ങൾക്ക് സന്ധി വേദനയുണ്ടെങ്കിൽ നെയ്യ് കഴിക്കുന്നത് ഈ വേദന ഇല്ലാതാക്കാൻ നിങ്ങളെ സഹായിക്കും. ഇത് വീക്കം ശമിപ്പിക്കാനും സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യാനും സന്ധിവാതം മൂലമുണ്ടാകുന്ന വേദനയുടെ കാഠിന്യം കുറയ്ക്കാനും സഹായിക്കും.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും: ഹൃദയത്തിന്റെ ആരോഗ്യത്തിന് നെയ്യ് ഗുണം ചെയ്യും. ഇതിൽ ഒമേഗ – 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും. ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.
പോശകങ്ങൾ
വിറ്റാമിനുകളായ എ, ഡി. ഇ, കെ തുടങ്ങിയ അവശ്യ പോഷകങ്ങൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്