പൊണ്ണത്തടി കുറയാൻ; ഭക്ഷണത്തോടൊപ്പം ഇതൊരു സ്പൂൺ ചേർത്ത് കഴിച്ചാലോ?

അമിത തടി കുറയ്ക്കാൻ ബുദ്ധിമുട്ടുന്നവരാണ് പലരും. ഭക്ഷണത്തിൽ വരുത്തുന്ന മാറ്റങ്ങൾ തടി കുറയ്ക്കാൻ സഹായിക്കും. ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ് നെയ്യ് എന്ന് അറിയാമല്ലോ. ഒഴിഞ്ഞ വയറ്റിൽ നെയ്യ് കഴിക്കുന്നത് നല്ലതാണ്. പി സി ഒ എസ് ഉള്ള സ്ത്രീകൾ, ഹൃദ്രോഗമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദം, മലബന്ധം, ദുർബലമായ സന്ധികൾ, ഇൻഫ്ലമേറ്ററി ബവൽ സിൻഡ്രോം (ഐ ബി എസ്) എന്നിവയ്ക്ക് ഇത് പ്രയോജനകരമാണ്.

നെയ്യുടെ ഗുണങ്ങൾ

എനർജി വർദ്ധിപ്പിക്കാൻ

ആരോ​ഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. അത് നിങ്ങൾക്ക് ഊർജ്ജം നൽകുന്നു. കഫീൻ പ്രശ്നങ്ങൾ ഇല്ലാതെ ഒരു ദിവസം തുടങ്ങാനുള്ള മികച്ച വഴിയാണ് നെയ്യ് ഉപയോ​ഗിക്കുന്നത്.

ദഹനത്തിന്റെ ആരോ​ഗ്യത്തിന്

നെയ്യ് ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. അത് മാത്രമല്ല നെയ്യ് നിങ്ങളുടെ ശരീര വണ്ണം കുറയ്ക്കാനും സഹായിക്കും. ഇതിൽ ബ്യൂട്ടറിക് ആസിഡ് ഉണ്ട്. ഇത് ആരോ​ഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കും. വീക്കം കുറയ്ക്കും.

ശരീര ഭാരം നിയന്ത്രിക്കാൻ

നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. നെയ്യിലെ ആരോ​ഗ്യകരമായ കൊഴുപ്പുകൾക്ക് വിശപ്പ് നിയന്ത്രിക്കാനും വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കാനും സഹായിക്കും. അത് വഴി അമിതമായി ഭക്ശണം കഴിക്കുന്നത് കുറയ്ക്കാനാകും.

സന്ധി വേദ​ന കുറയ്ക്കാൻ

നിങ്ങൾക്ക് സന്ധി വേദനയുണ്ടെങ്കിൽ നെയ്യ് കഴിക്കുന്നത് ഈ വേദന ഇല്ലാതാക്കാൻ നിങ്ങളെ സഹായിക്കും. ഇത് വീക്കം ശമിപ്പിക്കാനും സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യാനും സന്ധിവാതം മൂലമുണ്ടാകുന്ന വേ​ദനയുടെ കാഠിന്യം കുറയ്ക്കാനും സഹായിക്കും.

ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും: ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് നെയ്യ് ​ഗുണം ചെയ്യും. ഇതിൽ ഒമേ​ഗ – 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോ​ഗ്യത്തിനും. ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.

പോശകങ്ങൾ

വിറ്റാമിനുകളായ എ, ഡി. ഇ, കെ തുടങ്ങിയ അവശ്യ പോഷകങ്ങൾ  നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്