വിശാഖപട്ടണം: ഐപിൽ ന്റെ 17ാം സീസണിലെ തുടർച്ചയായ മൂന്നാം ജയം ആയിരുന്നു കൊൽക്കത്തയ്ക്ക് ഇന്നലെ ഡൽഹിക്കെതിരെ നേടാനായത്. 272 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഡൽഹിക്ക് കെകെആർ ബൗളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 106 എന്ന കൂറ്റൻ വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതായി കെകെആർ.
വലിയൊരു വിജയം നേടി മടങ്ങുമ്പോളും കൊൽക്കത്ത ക്യാമ്പ് ആശങ്കയിലാവാൻ സാധ്യകളുണ്ട്. ഈ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ഹർഷിത് റാണക്ക് ഡൽഹിക്കെതിരെ ഓരോവർ പോലും എറിയാനാവാതെ മടങ്ങേണ്ടി വന്നിരുന്നു.
മിച്ചൽ സ്റ്റാർക്കിനു ആദ്യ രണ്ടു മത്സരങ്ങളിലും വിക്കറ്റുകൾ പോലും നേടാനായിരുന്നില്ല. എന്നാൽ ആ സമ്മർദ്ദ സാഹചര്യത്തിലും പക്വതയോടെ ബൗളെറിഞ്ഞ ഹർഷിത് റാണയുടെ പരിക്ക് കൊൽക്കത്തയ്ക്ക് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 2 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റാണ് ഈ സീസണിൽ റാണയുടെ സമ്പാദ്യം.
മത്സരത്തിനിടെ ഐസ് ബാഗുമായി ഡഗ്ഔട്ടിലിരിക്കുന്ന റാണയുടെ ദൃശ്യങ്ങൾ വന്നിരുന്നു. എന്നാൽ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്ന് ഇനിയും വ്യക്തമല്ല.
2024 സീസണിലെ ഫേവറൈറ്റ് ടീമുകളിൽ ഒന്നായ കെകെആർ ന്റെ പ്രകടനത്തിൽ മങ്ങലേൽക്കാതിരിക്കാൻ ഹർഷിത് റാണയുടെ തിരിച്ചു വരവ് സുപ്രധാനമാണ്.
Read more : സിനിമാ താരം മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു