കൊച്ചി: സിനിമാ താരം മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഭാര്യ: ഏലിയാമ്മ ജോസഫ്.
മീരയെ കൂടാതെ ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്, ജോർജ്, ജോയ് എന്നീ മക്കളും ജോസഫിനുണ്ട്. മീരയുടെ സഹോദരി ജെനി സാറ ജോസഫ് സ്കൂള്‍ ബസ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരന് ജോര്‍ജ്ജ് അസിസ്റ്റന്റ് സിനിമോറ്റോഗ്രാഫറായും പ്രവൃത്തിച്ചിട്ടുണ്ട്.