മോട്ടോറോള എഡ്‌ജ് 40 നിയോ വിലക്കുറവിൽ വിൽക്കുന്നു. Motorola-യുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മിഡ് റേഞ്ച് ഫോണാണിത്. 2 വേരിയന്റുകൾക്കും ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
മോട്ടോറോള എഡ്‌ജ് 40 നിയോ
കർവ്ഡ് ഡിസ്‌പ്ലേയും, IP68 റേറ്റിങ്ങുമുള്ള ഫോണാണിത്. മീഡിയടെക് ചിപ്‌സെറ്റാണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. 25,000 രൂപയ്ക്ക് താഴെയാണ് മോട്ടോ എഡ്ജ് 40 നിയോയുടെ വില. ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമാണെന്ന് നോക്കാം.
സ്പെസിഫിക്കേഷൻ
1080×2400 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഈ മോട്ടോ ഫോണിനുള്ളത്. മോട്ടറോള എഡ്ജ് 40 നിയോയ്ക്ക് 6.55 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ വരുന്നു. 144Hz റീഫ്രെഷ് റേറ്റുള്ള FHD+ ഡിസ്‌പ്ലേയാണ് എഡ്ജ് 40 നിയോയിലുള്ളത്. ഫോൺ സ്ക്രീനിന് 1300 nits വരെ പീക്ക് ബ്രൈറ്റ്‌നെസ് കിട്ടും.
1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറയുണ്ട്. f/2.2 അപ്പേർച്ചറുള്ള 13MP അൾട്രാ വൈഡ് ആംഗിൾ ലെൻസും ചേർന്നതാണ് റിയർ ക്യാമറ. മോട്ടറോള എഡ്ജ് 40 നിയോക്ക് 32MP സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.
ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7030 ചിപ്‌സെറ്റ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
സ്‌പോർട്‌സ് സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് എന്നിവ ലഭിക്കും. IP68 റേറ്റിങ് പൊടിയും വെള്ളവും പ്രതിരോധിക്കും. 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. മോട്ടറോള എഡ്ജ് 40 നിയോയിൽ 5000 mAh ബാറ്ററിയും ഉൾപ്പെടുന്നു. ഇത് ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോണാണ്.
വിലയും വേരിയന്റുകളും
ഈ മോട്ടറോള സ്മാർട്ഫോൺ രണ്ട് വേരിയന്റുകളിൽ വരുന്നു. ഒന്നാമത്തേത് 8GB+128GB ഫോണാണ്. ഇതിന് വില 23,999 രൂപയാണ്. 12GB+256GB ഫോണാണ് ഉയർന്ന വേരിയന്റ്. 25,999 രൂപയാണ് ഇതിന്റെ വില.
മോട്ടറോള എഡ്ജ് 40 നിയോ ഓഫർ
രണ്ട് ഫോണുകൾക്കും ഇപ്പോൾ 1000 രൂപയുടെ വിലക്കിഴിവാണുള്ളത്. 23,999 രൂപയുടെ ഫോൺ 22,999 രൂപയ്ക്ക് വാങ്ങാം. 25,999 രൂപയുടെ മോട്ടറോള ഫോണിന് 24,999 രൂപയാണ് വിലയാകുന്നത്. ഫ്ലിപ്കാർട്ടിലാണ് ഈ ഓഫർ ഇപ്പോൾ ലഭിക്കുന്നത്. സൂത്തിങ് സീ, കനീൽ ബേ നിറങ്ങളിൽ സ്മാർട്ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.