വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖത്തേക്ക് ക്രെയിനുകളുമായെത്തുന്ന കപ്പല്‍ 9ന് പുറംകടലില്‍ നങ്കൂരമിടും രണ്ടാംഘട്ട ക്രെയിനുകളുമായി എത്തുന്ന ആദ്യ കപ്പലാണ് വിഴിഞ്ഞത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. കപ്പലിനെ തുറമുഖത്തേക്ക് അടുപ്പിക്കുന്നതിനുള്ള സന്നാഹങ്ങളുടെ ഭാഗമായി ഓഷ്യന്‍ സ്പിരിറ്റ് എന്ന ടഗ്, വാട്ടര്‍ലൈന്‍ ലോജിസ്റ്റിക്‌സ് ഏജന്‍സി നേതൃത്വത്തിലുള്ള സംഘം എന്നിവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ ഷെന്‍ഹുവ -16 എന്ന കപ്പലാണ് 9ന് പുറം കടലില്‍ ക്രെയിനുകളുമായി എത്തുന്നത്. തുടര്‍ന്ന് ഓഷ്യന്‍ സ്പിരിറ്റ്, രണ്ടു ഡോള്‍ഫിന്‍ ടഗുകളും ചേര്‍ന്ന് കപ്പലിനെ തുറമുഖത്തേക്ക് ആനയിച്ച് എത്തിക്കും. സി123നിലവിലെ ഷെഡ്യൂള്‍ അനുസരിച്ചു 17, 23 തീയതികളിലായി ഷെന്‍ഹുവ-35, ഷെന്‍ഹുവ -34 എന്നീ രണ്ടു കപ്പലുകള്‍ കൂടി ക്രെയിനുകളുമായി എത്തുമെന്നാണറിയുന്നത്.
3 കപ്പലുകളിലായി ശേഷിക്കുന്ന 17 ക്രെയിനുകളാണ് ചൈനയില്‍ നിന്നും എത്തിക്കുന്നത്. ആകെ വേണ്ട 32 ക്രെയിനുകളില്‍ ആദ്യഘട്ടത്തില്‍ 15 ക്രെയിനുകളെത്തിച്ചിരുന്നു. 14 കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളും 4 ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമാണ് ഇനി എത്തുക. ആദ്യ കപ്പലില്‍ 6 കാന്റിലിവര്‍ റെയില്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളും രണ്ടാമത്തേതില്‍ 2 ഷിപ്പ് ടു ഷോര്‍ ക്രെയിനും 4 കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളും 3-ാമത്തെ കപ്പലില്‍ 2 ഷിപ്പ് ടു ഷോര്‍ ക്രെയിനും 3 കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളുമാണ് എത്തുക.
ഓണത്തിന് പ്രവര്‍ത്തനം തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. 2024 ഡിസംബറില്‍ തുറമുഖം പൂര്‍ണ്ണമായി തുറക്കാനാകുമെന്നായിരുന്നു അദാനിഗ്രൂപ്പ് സര്‍ക്കാരിന് നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍, അതിനും മൂന്നുമാസം മുമ്പ്തന്നെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് അദാനി പോര്‍ട്സിന്റെ പുതിയ സിഇഒ പ്രദീപ് ജയരാമന്‍ പറയുന്നത്.
2023 ഒക്ടോബറിലാണ് വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയത്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുമായി എത്തിയതാണ്. ഇതിനു പിന്നാലെ നാലു കപ്പലുകള്‍ കൂടി വന്നു. വിഴിഞ്ഞത്ത് ഇതുവരെ 2960 മീറ്റര്‍ ബ്രേക്ക് വാട്ടറിന്റെ പണിപൂര്‍ത്തിയാക്കി. 800 മീറ്റിര്‍ ബെര്‍ത്തില്‍ 600 മീറ്ററും പൂര്‍ത്തിയായി. മെയ് മാസത്തില്‍ ട്രയല്‍ റണ്‍ തുടങ്ങാനാണ് നീക്കം. 2015 ഡിസംബര്‍ അഞ്ചിനാണ് സര്‍ക്കാരിന്റെ സ്വകാര്യ പങ്കാളിയായ അദാനി ഗ്രൂപ്പ് തുറമുഖത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.
തുടക്കത്തില്‍ മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതി പ്രകൃതിക്ഷോഭമായ ഓഖിയും ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ കൊറോണയും മറ്റും കാരണം എട്ടു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാനായില്ല.ഇതിന്റെ അനുബന്ധമായി റെയില്‍പ്പാതയുടെയും അപ്രോച്ച് റോഡുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതില്‍ വിഴിഞ്ഞം മുതല്‍ ബാലരാമപുരം വരെ 11 കിലോമീറ്റര്‍ റെയില്‍പ്പാതയ്ക്ക് കൊങ്കണ്‍ റെയില്‍വേ തയ്യാറാക്കിയ ഡി.പി.ആറിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.