ഉംറ നിർവഹിക്കുന്നതിനിടെ മക്കയിൽ കാണാതായ മലയാളി തീർഥാടകയെ കണ്ടുകിട്ടി

മക്ക: ഉംറ നിർവഹിക്കുന്നതിനിടെ മക്കയിൽ നിന്നും കാണാതായ മലയാളി തീർഥാടകയെ കണ്ടുകിട്ടി. മക്കയിലെ ഹറമിൽനിന്നാണ് ഇവരെ തിരിച്ചു ലഭിച്ചത്. എറണാകുളം വാഴക്കാല തുരുത്തേപറമ്പ് സ്വദേശിനി മറിയം നസീറി(65)നെയാണ് മാർച്ച് 31 മുതൽ കാണാതായത്.റിയാദിൽനിന്നും മക്കയിലെ ഹറമിലേക്ക് റംസാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫടക്കമുള്ള (ഭജനമിരിക്കൽ ) പ്രാർഥനക്കെത്തിയതായിരുന്നു ഇവർ.

മാര്‍ച്ച് 28നാണ് റിയാദില്‍നിന്നുള്ള ഉംറ സംഘത്തോടൊപ്പം ഇവര്‍ മക്കയിലെത്തിയത്. മാര്‍ച്ച് 31ന് റിയാദിലുള്ള മകന്‍ മനാസ് അല്‍ ബുഖാരിയെ വിളിച്ച് താൻ ഖുര്‍ആന്‍ പാരായണത്തിലേക്കു പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കി. പിന്നീട് ഉമ്മയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഓഫായിരുന്നുവെന്ന് മകന്‍ പറഞ്ഞു. എന്നാല്‍ ഏപ്രിൽ ഒന്നിനു ഇദ്ദേഹം വീണ്ടും ഫോണ്‍ വിളിച്ചപ്പോള്‍ അറബ് സംസാരിക്കുന്ന മറ്റൊരു സ്ത്രീ ഫോണ്‍ എടുക്കുകയും പ്രായമായ ഒരു സ്ത്രീ തന്റെ കൈയിൽ ബാഗ് ഏല്‍പിച്ച് ബാത്ത് റൂമില്‍ പോയതാണെന്നും പിന്നീട് അവരെ കണ്ടെത്തിയില്ലെന്നും ബാഗില്‍നിന്നാണ് മൊബൈല്‍ കണ്ടെത്തിയതെന്നും അറിയിച്ചിരുന്നു.

Read also: ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു