ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും സിഎഎ, യുഎപിഎ, പിഎംഎല്‍എ റദ്ദാക്കും, ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും നീതി വേഗത്തില്‍ നടപ്പാക്കുമെന്നും ഉറപ്പുനല്‍കി സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. കേന്ദ്ര നികുതിയില്‍ 50ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാഗ്ദാനം. സംസ്ഥാനങ്ങളുടെ ഗവര്‍ണറെ തെരഞ്ഞെടുക്കാന്‍ അതത് മുഖ്യമന്ത്രിമാര്‍ ശുപാര്‍ശ ചെയ്യുന്ന സമിതിയെ നിയമിക്കും.
പ്രകടനപത്രിക സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് പുറത്തിറക്കിയത്. സാര്‍വത്രിക പൊതു ആരോഗ്യ പരിരക്ഷ. പെട്രോളിയത്തിന്റെ തീരുവകള്‍ അടിയന്തരമായി കുറയ്ക്കും. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍. സബ്സിഡിയോടെ ധാന്യ വിതരണം പുനസ്ഥാപിക്കും. സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കും. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി വേഗത്തിലാക്കും. സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കും.പൗരന്മാര്‍ക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും തുടങ്ങിയവയാണ് പ്രകടന പത്രികയില്‍ പറയുന്ന പ്രധാന നിര്‍ദേശങ്ങള്‍. സംസ്ഥാന ചെലവില്‍ ഗവര്‍ണര്‍ കേന്ദ്ര നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം തടയും. ജിഡിപിയില്‍ 6 ശതമാനം വിദ്യാഭ്യാസത്തിന് നീക്കി വെക്കും. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
സര്‍ക്കാര്‍ മേഖലയിലേതിന് സമാനമായ രീതിയില്‍ സ്വകാര്യ രംഗത്തും സംവരണം ഏര്‍പ്പെടുത്തും. ജാതി സെന്‍സസ് നടപ്പാക്കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഏര്‍പ്പെടുത്തും. കോര്‍പ്പറേറ്റ് സംഭാവന നിരോധിക്കും. വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് നിയമം കൊണ്ടുവരും. യുഎപിഎയും കള്ളപ്പണ നിരോധന നിയമവും കിരാതമാണ്. ബിജെപിയേയും എന്‍ഡിഎ സഖ്യ കക്ഷികളെയും തോല്‍പിക്കാന്‍ ആഹ്വാനം ചെയ്യും.
സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വര്‍ദ്ധിപ്പിക്കും. കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ കൊണ്ടുവരും. തൊഴിലുറപ്പ് കൂലി ഇരട്ടിയാക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവന നിര്‍ത്തലാക്കും. ജാതി സര്‍വ്വേ നടപ്പാക്കും. വിദ്വേഷ പ്രസംഗത്തിനെതിരെ ശക്തമായ നിയമനിര്‍മാണം.
താങ്ങുവില ഉറപ്പാക്കാന്‍ നിയമം നിര്‍മാണം.
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇരട്ടിയാക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെ നഗര തൊഴിലുറപ്പ് പദ്ധതിക്കും, തൊഴിലില്ലായ്മ വേതനത്തിനും നിയമം. കേന്ദ്രം പിരിക്കുന്ന ടാക്സിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് എന്നിവയും ഉറപ്പു നല്‍കുന്നുണ്ട്.തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ചിഹ്നം നഷ്ടപ്പെടുമെന്ന ആകുലത ഇല്ലെന്നും സീതാറാം യച്ചൂരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.